കൊല്ലംകാർക്ക് ഒരു ദിവസ ടൂറിന് ഏറ്റവും പറ്റിയ ഒരു ലൊക്കേഷനാണ് കൊട്ടാരക്കരയിലെ മലമേൽ പാറ


30, December, 2025
Updated on 30, December, 2025 64


കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ നിന്ന് 25 മിനിറ്റ് ദൂരത്തിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് 'കൊല്ലത്തിന്റെ ഊട്ടി' എന്ന് വിളിക്കപ്പെടുന്ന മലമേൽ പാറ. പ്രകൃതിഭംഗി ഇഴചേർന്നു നിൽക്കുന്ന ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2000 അടി ഉയരത്തിലായി 11 കൂറ്റൻ പാറക്കൂട്ടങ്ങൾ ചേർന്നതാണ്. 



മലമുകളിലെ തണുത്ത കാറ്റും മഞ്ഞും സന്ധ്യാസമയത്തെ സൂര്യസ്തമയവും സഞ്ചാരികൾക്ക് ഒരു വ്യത്യസ്ത അനുഭവം സമ്മാനിക്കുന്നു. കുളത്തുപ്പുഴ കാടുകളിലേക്ക് നീളുന്നതെന്ന് വിശ്വസിക്കപ്പെടുന്ന നിഗൂഢമായ ഗുഹ ഇവിടുത്തെ പ്രത്യേകതകളാണ്.



അപൂർവ്വമായ ചന്ദനമരങ്ങളും ഔഷധസസ്യങ്ങളും വളരുന്ന മലമേൽ പാറയുടെ മുകളിൽ നിന്നാൽ ജടായുപ്പാറയുടെയും പശ്ചിമഘട്ടത്തിന്റെയും മനോഹരമായ കാഴ്ചകൾ കാണാൻ സാധിക്കും. തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് കുറച്ചുനേരം ശാന്തമായി ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണിത്.



ഫാമിലിയായി വരാൻ കഴിയുന്ന ഇവിടെ വാഹനങ്ങൾ ഏതാണ്ട് മുകളിൽ വരെ എത്തും. മുട്ടറ മല പോലെ നടന്നു ക്ഷീണിക്കേണ്ടി വരില്ല. പൂർണമായും ടൂറിസം വകുപ്പ് നിയന്ത്രിക്കുന്ന ഇവിടെ എൻട്രി ഫീസ് ഉണ്ട്. ഇവിടെ കാൻ്റീൻ സൗകര്യവുമുണ്ട്. 



കൊട്ടാരക്കരക്കാർക്ക് ഫാമിലിയോടൊപ്പം നല്ലൊരു സായാഹ്നം ചിലവഴിക്കാൻ പറ്റിയ ഒരു സ്ഥലമാണ് ഇത്. പാറക്ക് സമീപത്തായി പുരാതന ക്ഷേത്രവുമുണ്ട്. ക്ഷേത്രവും വ്യത്യസ്ത അനുഭവം നൽകുന്നതാണ്ലൊക്കേഷൻ.






Feedback and suggestions