വടക്കന്‍ ഗോവയിൽ നിശാക്ലബ്ബില്‍ വന്‍ തീപിടുത്തം


7, December, 2025
Updated on 7, December, 2025 29


പനാജി: വടക്കന്‍ ഗോവയിലെ ഒരു നിശാക്ലബ്ബില്‍ വന്‍ തീപിടുത്തം. ശനിയാഴ്ച രാത്രിയോടെ ഉണ്ടായ തീപിടുത്തത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ബാഗ ബിര്‍ച്ച് ബൈ റോമിയോ ലേന്‍ എന്ന ക്ലബ്ബിലാണ് തീപിടുത്തമുണ്ടായത്. ഇവിടുത്തെ ജീവനക്കാരാണ് മരിച്ചവരില്‍ ഭൂരിഭാഗം ആളുകളുമെന്നാണ് വിവരം.


കൊല്ലപ്പെട്ടവരില്‍ മൂന്നുനാല് വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. 23 പേരില്‍ പേര്‍ പൊള്ളലേറ്റും മറ്റുള്ളവര്‍ ശ്വാസംമുട്ടിയുമാണ് മരിച്ചതെന്ന് സംഭവസ്ഥലത്തെത്തിയ സാവന്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നൈറ്റ് ക്ലബ്ബ് അഗ്നി സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.


ഗോവയിലുണ്ടായ തീപിടുത്തം

? BREAKING | Goa Nightclub Tragedy – 23 Dead


A massive fire broke out at Birch by Romeo Lane in North Goa’s Arpora late Saturday night, killing 23 staff members trapped inside.

The blaze is suspected to have started in the kitchen, possibly triggered by a cylinder blast,… pic.twitter.com/cZvgsY0wVW


— Bharathirajan (@bharathircc) December 6, 2025


പനാജിയില്‍ നിന്നും ഏകദേശം 25 കിലോമീറ്റര്‍ അകലെയുള്ള അര്‍പോറ ഗ്രാമത്തലാണ് ബിച്ച് ബൈ റോമിയോ ക്ലബ്ബ്. കഴിഞ്ഞ വര്‍ഷമാണ് ഇത് പ്രവര്‍ത്തനമാരംഭിച്ചത്. ക്ലബ്ബ് മാനേജ്‌മെന്റിനെതിരെയും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


സംസ്ഥാനത്ത് വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചിരിക്കുകയാണ്. ആ സമയത്ത് തന്നെ ഇത് സംഭവിച്ചുവെന്നത് നിര്‍ഭാഗ്യകരമാണ്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് സാവന്ത് പറഞ്ഞു.


അതേസമയം, കൊല്ലപ്പെട്ടവരുടെ മൃതദേഹം ബാംബോലിമിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അഗ്നിശമന സേനാംഗങ്ങളും പോലീസ് സംഘവും സ്ഥലത്തെത്തി.




Feedback and suggestions