കാനഡയിൽ കഴിഞ്ഞ വർഷം പൗരത്വം ലഭിച്ചതിൽ 23 ശതമാനം ഇന്ത്യക്കാർ

കാനഡയിൽ കഴിഞ്ഞ വർഷം പൗരത്വം ലഭിച്ചതിൽ 23 ശതമാനം ഇന്ത്യക്കാർ
29, May, 2025
Updated on 30, May, 2025 31

കാനഡയിൽ കഴിഞ്ഞ വർഷം പൗരത്വം ലഭിച്ചതിൽ 23 ശതമാനം ഇന്ത്യക്കാർ

ഒട്ടാവ : കാനഡയിലേക്കുള്ള ഇന്ത്യ കുടിയേറ്റക്കാരുടെ ഓരോ വർഷം കഴിയുന്തോറും വർധിക്കുന്നു.കഴിഞ്ഞ വർഷം കാനഡയിൽ പൗരത്വം ലഭിച്ചതിൽ 23 ശതമാനവും ഇന്ത്യക്കാരാണെന്ന് കാനഡ ഔദ്യോഗികമായി പുറത്തു വിട്ടു. കണക്കുകൾ വ്യക്തമാക്കുന്നു.2024-3.74 ലക്ഷം വിദേശ പൗരന്മാർക്കാണ് കനേഡിയൻ പൗരത്വം ലഭിച്ചത്. ഇതിൽ 23 ശതമാനം പേർ ഇന്ത്യക്കാരാണ്.

ആകെ 87,812 ഇന്ത്യക്കാർക്കാണ് പൗരത്വം ലഭിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 2023 ൽ 78,714 ഇന്ത്യക്കാരാണ് കനേഡിയൻ പൗരത്വം നേടിയത്. കാനഡയുമായി ഉണ്ടായ അകൽച്ച പരിഹരിച്ച്ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രി അനിത ആനന്ദുമായി ഫോൺ സംഭാഷണം നടത്തി. മാർക്ക് കാർണി കനേഡിയൻ പ്രധാനമന്ത്രിയായതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ ഉന്നതതല രാഷ്ട്രീയ ചർച്ചയാണ് നടന്നത്. 

 മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സമയത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇന്ത്യ-കാനഡ ബന്ധങ്ങളുടെ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തു വിദേശ കാര്യമന്ത്രിയെ അഭിനന്ദിക്കുകയും ജയശങ്കർ എക്‌സിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. 




Feedback and suggestions