ബരാക് ഒബാമയുടെ വസതിക്ക് മുന്നില്‍ വനിതാ സുരക്ഷാ ജീവനക്കാര്‍ ഏറ്റുമുട്ടി
29, May, 2025
Updated on 30, May, 2025 39
![]() |
വാഷിംഗ്ടണ്‍: ഗുരുതരമായ സുരക്ഷാ വീഴ്ച്ച ഉണ്ടാക്കി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വാഷിംഗ്ടണിലെ വസതിക്ക് മുന്നില്‍ വനിതാ സുരക്ഷാ ജീവനക്കാര്‍ ഏറ്റുമുട്ടി. ആയുധ ധാരികളയാ ഇവര്‍ പരസ്പരം ഏറ്റുമുട്ടയത് രാജ്യത്തിന് തന്നെ നാണക്കേടായി. ഏറ്റുമുട്ടല്‍ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ഏറ്റുമുട്ടിയവ രണ്ട് ഉദ്യോഗസ്ഥരേയും സസ്‌പെന്‍ഡ് ചെയ്യതതായി അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം 21ന് അമേരിക്കന്‍ സമയം പുലര്‍ച്ചെ 2.30ഓടെയാണ് കയ്യാങ്കളിയുണ്ടായത്.
ഔദ്യോഗീക പെരുമാറ്റ ചട്ട ലംഘനത്തിനാണ് ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം കമല ഹാരിസിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സീക്രട്ട് ഏജന്റിനെ സഹപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സീക്രട്ട് ഏജന്റുമാര്‍ക്കിടയിലെ ഏറ്റുമുട്ടലിനേക്കുറിച്ച് ഒബാമയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.