ആദ്യകാല അമേരിക്കൻ മലയാളികളുടെ കുടിയേറ്റ ജീവിതം ആസ്‌പദമാക്കി ഡോക്യുമെന്ററി “കഥ” തയ്യാറെടുക്കുന്നു
27, May, 2025
Updated on 30, May, 2025 23
![]() |
മാത്യുക്കുട്ടി ഈശോ
ന്യൂയോർക്ക്: അറുപതുകളിലും എഴുപതുകളുടെ ആദ്യ പകുതിയിലുമായി അമേരിക്കയിലേക്ക് കുടിയേറിയ കുറേ മലയാളികൾ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിലായി ഇന്നും ജീവിക്കുന്നുണ്ട്. അൻപതും അറുപതും വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ നിന്നും കപ്പൽ മാർഗ്ഗവും ചുരുക്കമായുണ്ടായിരുന്ന വിമാനസവ്വീസുകൾ ഉപയോഗപ്പെടുത്തിയും അമേരിക്കയിലേക്ക് ഉപരിപഠനാർധവും അല്ലാതെയും കുടിയേറിയവരാണ് അവരിൽ പലരും.
ഫൗണ്ടേഷൻ പ്രസിഡൻറ് ഡെയ്‌സി സ്റ്റീഫൻ പള്ളിപ്പറമ്പിൽ, വൈസ് പ്രസിഡന്റ് അർച്ചനാ ഫിലിപ്പ് ജോസഫ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തോമസ് ജോയി, സെക്രട്ടറി അജിത് കൊച്ചൂസ്, ട്രഷറർ ബിജു ചാക്കോ, യൂത്ത് എൻഗേജ്മെൻറ് ലയസൺമാരായ മീരാ മാത്യു, ജെനുവിൻ തോമസ്, ബോർഡ് മെമ്പർ മുൻ സെനറ്റർ കെവിൻ തോമസ്, അലൻ അജിത് എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. മലയാളീ സമൂഹത്തിലുള്ളവരുടെ കലാ-സാംസ്കാരിക പൈതൃകവും കഴിവുകളും അമേരിക്കൻ സമൂഹത്തിൽ എത്തിക്കുന്നതിനുള്ള പരിപാടികളാണ് ഫൗണ്ടേഷനിലൂടെ ഭാവിയിൽ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നത് എന്ന് ബോർഡ് അംഗവും ഫൗണ്ടേഷൻ സ്ഥാപകനുമായ സെനറ്റർ കെവിൻ തോമസ് പറഞ്ഞു.