“ഇത് ഭ്രാന്താണ്”: റഷ്യയുടെ പോക്ക് നാശത്തിലേക്കെന്ന് വിമർശിച്ച് ട്രംപ്

റഷ്യയുടെ പോക്ക് നാശത്തിലേക്കെന്ന് വിമർശിച്ച് ട്രംപ്
27, May, 2025
Updated on 30, May, 2025 24

“ഇത് ഭ്രാന്താണ്”: റഷ്യയുടെ പോക്ക് നാശത്തിലേക്കെന്ന് വിമർശിച്ച് ട്രംപ്

വാഷിങ്ടൺ: റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ ​​പുടിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. യുക്രൈനിൽ റഷ്യ ആക്രമണം വർധിപ്പിക്കുന്നതിനിടെയാണ് ട്രംപിൻ്റെ വിമർശനം. യുക്രൈനെ മുഴുവൻ ആക്രമിച്ച് കീഴടക്കാനാണ് ശ്രമിക്കുന്നതെങ്കിൽ അത് റഷ്യയുടെ നാശത്തിന് കാരണമാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

'തനിക്ക് പുടിനെ ദീർഘകാലമായി അറിയാം. പക്ഷേ അയാൾക്കെന്തോ കാര്യമായി പറ്റിയിട്ടുണ്ട്. പുടിന് എന്താണ് സംഭവിച്ചത് എന്നെനിക്കറിയില്ല. ഞാൻ സൈനികരെക്കുറിച്ചല്ല സംസാരിക്കുന്നത്. നഗരങ്ങളിലേക്ക് റോക്കറ്റുകൾ അയച്ച് നിരപരാധികളെ കൊന്നുകൊണ്ടിരിക്കുകയാണ്. യുക്രൈൻ്റെ ഒരു ഭാഗം മാത്രമല്ല, മറിച്ച് യുക്രൈൻ മുഴുവനായി കീഴടക്കാനാണ് റഷ്യ ആഗ്രഹിക്കുന്നത്. എനിക്കത് ഒട്ടും ഇഷ്ടപ്പെടുന്നില്ല. സമാധാന ചർച്ചകൾ നടക്കുകയാണ്. അതിനിടയിൽ കീവിലേക്കും മറ്റ് നഗരങ്ങളിലേക്കും റോക്കറ്റുകൾ അയയ്ക്കുകയാണ്. ഇത് ഭ്രാന്താണ്. അയാൾ ആളുകളെ കൊന്നൊടുക്കുകയാണ്'- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ഇന്നലെ രാത്രി 367 ഡ്രോണുകളാണ് റഷ്യ യുക്രൈനിലേക്ക് പ്രയോഗിച്ചത്. ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടത്. റഷ്യയുടെ ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങളാണ് കീവിലും മറ്റ് നഗരങ്ങളിലും ഉണ്ടായത്. റഷ്യയുടെ ആക്രമണം 30 നഗരങ്ങളെയും ചില ഗ്രാമങ്ങളെയും ബാധിച്ചുവെന്ന് സെലെൻസ്‌കി ആയിരുന്നു. യുദ്ധം തുടങ്ങിയതിനു ശേഷം ആദ്യമായാണ് റഷ്യ ഇത്രയും വലിയ ആക്രമണം നടത്തുന്നത്.

2022 ഫെബ്രുവരി മുതലാണ് റഷ്യ യുക്രൈനിൽ ആക്രമണം തുടങ്ങിയത്. നിലവിൽ യുക്രൈനിൻ്റെ ഭൂപ്രദേശത്തിൻ്റെ 20 ശതമാനം റഷ്യൻ നിയന്ത്രണത്തിലാണ്. 2014ൽ റഷ്യ പിടിച്ചെടുത്ത യുക്രൈൻ ഉപദ്വീപായ ക്രിമിയ അടക്കമാണിത്.




Feedback and suggestions