മഴക്കാലത്ത് വല്ലാത്ത ക്ഷീണം? ഒന്ന് റീചാര്‍ജ് ചെയ്യാന്‍ ഈ ടിപ്‌സ് പരീക്ഷിക്കൂ

monsoon health tips for recharging low mood
29, July, 2025
Updated on 29, July, 2025 88

monsoon health tips for recharging low mood

സാധാരണ സമയത്തേക്കാള്‍ കൂടുതലായി മഴക്കാലത്ത് ക്ഷീണവും തളര്‍ച്ചയും ശരീരവേദനയുമൊക്കെ ഉണ്ടാകുന്നതായി തോന്നുന്നുണ്ടോ? സാധാരണ ചെയ്യുന്ന കാര്യങ്ങളൊക്കെ ചെയ്യാന്‍ ഊര്‍ജമില്ലാത്തതായി തോന്നുന്നുണ്ടോ? ഇത് മടികൊണ്ട് മാത്രമാകില്ല. സൂര്യപ്രകാശം കുറയുന്നതും അന്തരീക്ഷത്തിലെ ഈര്‍പ്പം വര്‍ധിക്കുന്നതും പകര്‍ച്ച വ്യാധികള്‍ വ്യാപിക്കുന്നതുമെല്ലാം ഈ ക്ഷീണത്തിന് കാരണമാകുന്നുണ്ട്. മഴക്കാലത്തെ ക്ഷീണം വിട്ട് ഒന്ന് റീചാര്‍ജാകാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം. (monsoon health tips for recharging low mood)

വിറ്റമിന്‍ ഡി

സൂര്യപ്രകാശത്തിന്റെ കുറവുകൊണ്ട് നിങ്ങളുടെ വിറ്റമിന്‍ ഡി അളവുകള്‍ കുറയുന്നത് നിങ്ങളുടെ ആരോഗ്യത്തേയും മൂഡിനേയും വല്ലാതെ ബാധിച്ചേക്കാം. വിറ്റമിന്‍ ഡി ടെസ്റ്റ് ചെയ്ത് കുറവാണെങ്കില്‍ സപ്ലിമെന്റുകള്‍ കഴിച്ചുതുടങ്ങണം.

അയേണ്‍

ശരീരത്തിന്റെ തളര്‍ച്ച മാറാന്‍ അയേണ്‍ കൂടുതലായി കഴിക്കേണ്ടത് ആവശ്യമാണ്. ഇലക്കറികള്‍ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണം

ദഹനപ്രശ്‌നങ്ങള്‍

അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവ് കൂട്ടുന്നത് നിങ്ങളുടെ കുടലിന്റെ പ്രവര്‍ത്തനങ്ങളേയും സാവധാനത്തിലാക്കിയേക്കാം. കുടലിലെ നല്ല ബാക്ടീരിയകളുടെ അളവ് കൂട്ടാനായി പ്രോബയോട്ടിക്കുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം. പഴങ്കഞ്ഞി, പുളിപ്പിച്ച മാവ് കൊണ്ടുണ്ടാക്കിയ വിവിധതരം പലഹാരങ്ങള്‍, തൈര് തുടങ്ങിയവ കഴിക്കാം.

മഗ്നീഷ്യം

നമ്മുടെ ആശങ്കകള്‍, അനാവശ്യ ടെന്‍ഷനുകള്‍ ഇവ അകറ്റാന്‍ ഭക്ഷണശീലങ്ങള്‍ കൂടി മാറ്റേണ്ടതുണ്ട്. മഗ്നീഷ്യം കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും. ബദാം, കശുവണ്ടി, തുടങ്ങിയ നട്ട്‌സും വാഴപ്പഴവും ഡയറ്റില്‍ ഉള്‍പ്പെടുത്തണം




Feedback and suggestions