Operation Sindoor; Discussion will continue Parliament today
29, July, 2025
Updated on 29, July, 2025 41
ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ ഭരണ -പ്രതിപക്ഷ ഏറ്റുമുട്ടലുകൾക്ക് പാർലമെന്റിന്റെ ഇരു സഭകളും ഇന്ന് സാക്ഷ്യം വഹിക്കും. ഇന്നലെ ലോക്സഭയിൽ നടന്ന ചർച്ചയിൽ ഇന്ത്യ പാക്ക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും തള്ളിയിരുന്നു.
ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ഇന്ന് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും. ചർച്ചയുടെ സമാപനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും എന്നാണ് സൂചന. പാകിസ്താന് മേലുള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് വിദേശകാര്യ മന്ത്രി പാർലമെന്റിനെ അറിയിച്ചിരുന്നു.
അതേസമയം പഹൽ ഗാം ഭീകരാക്രമണത്തിന് പിന്നിൽ സുരക്ഷാ വീഴ്ചയാണെന്നും അതിന്റെ ഉത്തരവാദിത്വം ആഭ്യന്തരമന്ത്രി അമിത് ഷാക്ക് ഉണ്ടെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം, ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം എന്നിവ പ്രതിപക്ഷം ഇന്നും പാർലമെന്റിൽ ഉന്നയിക്കും.