What Happens To Your Body When You Eat Too Many Carbs
22, June, 2025
Updated on 22, June, 2025 6
![]() |
ര്‍ബോഹൈഡ്രേറ്റുകളാണ് നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഊര്‍ജം തരുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ഊര്‍ജം നമ്മുക്ക് ആവശ്യമാണെന്നിരിക്കിലും അമിതമായി അന്നജം ഉള്ളിലെത്തുന്നത് അമിത വണ്ണം ഉള്‍പ്പെടെയുള്ള കുഴപ്പങ്ങളുണ്ടാക്കും. വണ്ണം വയ്ക്കുന്നത് മാത്രമാണോ ഒരുപാട് കാര്‍ബ്‌സ് കഴിച്ചാലുള്ള പ്രശ്‌നം? അല്ലേയല്ല. നിങ്ങളുടെ എനര്‍ജി ലെവല്‍സ്, ചിന്താശേഷി, പ്രമേഹം വരാനുള്ള സാധ്യത, എന്തിന് മാനസികാരോഗ്യം പോലും നിങ്ങള്‍ കഴിക്കുന്ന അന്നജത്തിന്റെ അളവിനെ ആശ്രയിച്ചിരിക്കുന്നു. ഭക്ഷണത്തില്‍ കാര്‍ബ്‌സ് കൂടിയാല്‍ എന്തെല്ലാം മാറ്റങ്ങളാണ് നമ്മുടെ ശരീരത്തിനും മനസിനുമുണ്ടാകുക? വിശദമായി പരിശോധിക്കാം. (What Happens To Your Body When You Eat Too Many Carbs)
സദാ സമയത്തും വിശപ്പ്
നന്നായി ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിനുള്ളില്‍ പിന്നെയും വിശക്കുന്നുണ്ടോ? സദാ സമയവും എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കാന്‍ തോന്നുന്നുണ്ടോ? എപ്പോഴും വിശപ്പാണോ? നിങ്ങള്‍ അന്നജം കൂടുതലായി കഴിക്കുന്നത് കൊണ്ടുള്ള ഒന്നാമത്തെ ദോഷമാണിത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അതിവേഗത്തില്‍ ഉയരുകയും താഴുകയും ചെയ്യുന്നതാണ് ഇതിന് കാരണം. കാര്‍ബിന്റെ അളവ് കുറയ്ക്കുകയും ഫൈബറും പ്രൊട്ടീനും കൂടുതലായി കഴിക്കുകയും ചെയ്താല്‍ അമിത വിശപ്പ് നിയന്ത്രിക്കാനാകും.
ഖം നിറയെ കുരുക്കളും പാടുകളും
എത്ര നന്നായി ചര്‍മ്മം പരിപാലിച്ചാലും കാര്‍ബ് കൂടുതലായി കഴിച്ചാല്‍ മുഖക്കുരുവും മുഖക്കുരു കൊണ്ടുണ്ടാകുന്ന കലകളും മാറ്റാന്‍ പ്രയാസമായിരിക്കും. അന്നജം ഇന്‍സുലിന്‍ ഹോര്‍മോണിനെ സ്വാധീനിക്കുകയും ഇതുവഴി മറ്റ് ഹോര്‍മോണുകളിലും മാറ്റമുണ്ടാകുകയും ചെയ്യുന്നതാണ് നിങ്ങളുടെ ചര്‍മ്മത്തിന് വരുന്ന മാറ്റത്തിന് പിന്നില്‍. മുഖക്കുരു മാറ്റാന്‍ മധുരം കഴിക്കുന്നതും അമിതമായി ചോറുണ്ണുന്നതും ഒഴിവാക്കണം.
ഭക്ഷണം കഴിച്ചുടന്‍ വല്ലാത്ത ക്ഷീണം
നന്നായി ഭക്ഷണം കഴിച്ചയുടന്‍ ഒരു ഊര്‍ജം തോന്നേണ്ടതിന് പകരം എവിടെയെങ്കിലും കിടന്ന് ഒന്ന് ഉറങ്ങിയാല്‍ മതി എന്ന് തോന്നുകയാണോ ചെയ്യുന്നത്? ഭക്ഷണശേഷം എന്തെന്നില്ലാത്ത ക്ഷീണം തോന്നുന്നുണ്ടോ? എങ്കില്‍ ഭക്ഷണത്തില്‍ അന്നജത്തിന്റെ അളവ് കുറയ്ക്കണമെന്ന് ശരീരം നിങ്ങള്‍ക്ക് സൂചന തരികയാണ്. ധാരാളം പ്രൊട്ടീനും ഫൈബറും ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് ഇതിനുള്ള പരിഹാരം.
ഉന്മേഷക്കുറവ്
ഒന്നിലും താത്പര്യമില്ലാതിരിക്കുന്ന, എളുപ്പത്തില്‍ ദേഷ്യം വരുന്ന പെട്ടെന്ന് അസ്വസ്ഥയാകുന്ന അവസ്ഥയ്ക്ക് ചിലപ്പോള്‍ നിങ്ങളുടെ ഭക്ഷണശീലങ്ങളും കാരണമാകും. കാര്‍ബിന്റെ അളവ് കുറച്ച് പച്ചക്കറികളും പഴങ്ങളും പ്രൊട്ടീനും കൂടുതല്‍ കഴിക്കുന്നത് നിങ്ങളുടെ മൂഡിലും നല്ല മാറ്റം കൊണ്ടുവരും