16, October, 2025
Updated on 16, October, 2025 19
തിരുവനന്തപുരം: അമ്പൂരിയിൽ കൂൺ കഴിച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്. അമ്പൂരി സെറ്റിൽമെന്‍റിലെ മോഹൻ കാണി, ഭാര്യ സാവിത്രി, ഇവരുടെ മകൻ അരുൺ, അരുണിന്റെ ഭാര്യ സുമ , ഇവരുടെ മക്കളായ അഭിജിത്ത്, അനശ്വര എന്നിവർക്കാണ് ശരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായത്.
വീടിനു സമീപത്തെ പറമ്പിൽ നിന്ന കൂണായിരുന്നു ഇവർ പാകം ചെയ്ത് ഭക്ഷിച്ചത്. ഇതിൽ മോഹൻ, സാവിത്രി അരുൺ, എന്നിവരുടെ നില ഗുരുതരമാണ്. അഭിഷേക് ഐസിയുവിലാണ്. മറ്റു രണ്ടു പേരുടെയും നില ഗുരുതരമല്ല.