സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’


7, November, 2026
Updated on 7, November, 2026 6


ജന്മനാ കേൾവിശേഷിയും സംസാരശേഷിയുമില്ലാതെ ഇരുട്ടിലായിരുന്ന ഒരു കൂട്ടം കുരുന്നുകൾക്ക് കേൾവിയുടെയും ശബ്ദത്തിന്റെയും പുതിയ ലോകം തുറന്നുനൽകി മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി. ആലുവാ രാജഗിരി ആശുപത്രിയും മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ‘കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും’ സംയുക്തമായി നടപ്പിലാക്കുന്ന ‘കാതോട് കാതോരം’ പദ്ധതിയിലൂടെ സൗജന്യമായി കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ പൂർത്തിയാക്കിയ കുട്ടികളുടെ സംഗമവേദിയിലാണ് വൈകാരിക നിമിഷങ്ങൾ അരങ്ങേറിയത്. ചടങ്ങിലേക്ക് അപ്രതീക്ഷിതമായി എത്തിയ മമ്മൂട്ടി, കേൾവി തിരിച്ചുകിട്ടിയ കുരുന്നുകളെ സാക്ഷിയാക്കി ബോർഡിൽ സ്വന്തം കൈകൊണ്ട് എഴുതിയത് ലോകത്തിലെ ഏറ്റവും മനോഹരമായ വാക്കാകുന്ന ‘അമ്മ’ എന്നായിരുന്നു.













Feedback and suggestions