16, September, 2026
Updated on 16, September, 2026 6
തിരുവനന്തപുരം: ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫീസ് പ്രവർത്തനം തിരുവനന്തപുരത്ത് ആരംഭിച്ചു. സ്റ്റാച്യു, ഗാന്ധാരി അമ്മൻ കോവിൽ റോഡിലുള്ള പുതിയ ഓഫീസിന്റെ ഉദ്ഘാടനം ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് (EBM News) ഭദ്രദീപം കൊളുത്തി നിർവഹിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ സൗകര്യവും ഊർജവും പകരുന്നതാണ് പുതിയ കേന്ദ്രമെന്നും, മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയെ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ ഇതുവഴി സാധിക്കുമെന്നും ചടങ്ങിൽ ഭാരവാഹികൾ വ്യക്തമാക്കി.
ദേശീയ ജനറൽ സെക്രട്ടറി അറുമുഖൻ പിള്ള (Tip of India News), ദേശീയ സെക്രട്ടറി ഷിബു കൂട്ടുംവാതുക്കൾ (കലാകൗമുദി), സംസ്ഥാന പ്രസിഡന്റ് ത്രിലോചനൻ (രാഷ്ട്രവാദി ന്യൂസ്), സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻസൺ ക്രിസ്റ്റഫർ (മീഡിയ ട്വന്റി), തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് കുമാർ (ദേശീയ വാർത്ത) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാന-ജില്ലാ നേതാക്കളായ ഓടനാവട്ടം അശോക് (കേരളകൗമുദി), സാബു ശങ്കർ (കേരള പീഡിയ), പ്രീത ഡാനിയൽ ( കേരളാസ് ടുഡേ), ശ്രീജ (സ്പാർക്ക് മീഡിയ), ഷീജ (ഐ മീഡിയ), രമ്യ വി.ആർ. (ന്യൂസ് ഫൈവ്), ബിന്ദു (സ്പ്രിംഗ് ലൈഫ് മീഡിയ), ജോസഫ് (ലോക്പാൽ മീഡിയ) തുടങ്ങിയവരും നിരവധി JMA അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. ഗാന്ധാരി അമ്മൻ കോവിൽ റോഡ്, സ്റ്റാച്യു, ജി.പി.ഒ, തിരുവനന്തപുരം – 695001 എന്ന വിലാസത്തിലാണ് പുതിയ ഓഫീസ് പ്രവർത്തിക്കുന്നത്.