5, August, 2026
Updated on 5, August, 2026 123
തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ പ്രധാനപ്പെട്ട 2 പ്രശ്നങ്ങള്‍ മന്ത്രി ഷിബു ബേബി ജോൺന്റെ മുന്നില്‍ തീരജ്വാല അംഗങ്ങള്‍ വിശദീകരിച്ചു. ലത്തീന്‍ കത്തോലിക്ക മുക്കുവ സംവരണം അട്ടിമറിക്കുവാന്‍ 1947 എന്ന വർഷം എടുത്തു മാറ്റിക്കൊണ്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ധൃതിപിടിച്ച് ഇറക്കിയ ജിയോ ഉള്‍പ്പെടെ സര്‍ക്കാര്‍ ഇതുവരെ ഇറക്കിയ എല്ലാ ജി ഒ കളും, പിന്‍വലിക്കണമെന്നും, 4% ലത്തീൻ കത്തോലിക്ക മുക്കുവ അഞ്ഞുറ്റിക്കാർക്ക് മാത്രമായി ഉണ്ടായിരുന്ന സംവരണം അതേപടി നിജപ്പെടുത്തണമെന്നും, വിഴിഞ്ഞത്തെ ഒരു കിലോമീറ്റര്‍ തുരങ്കപാത ജനമേഖലയില്‍ നിന്നും മാറ്റി പഴയ അലൈന്‍മെന്‍റ് അനുസരിച്ച് വയല്‍വഴി പു:നക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് തീരജ്വാല അംഗങ്ങള്‍ മന്ത്രിക്ക് നിവേദനങ്ങള്‍ നല്കി. ഈ രണ്ട് പ്രശ്നങ്ങളും വളരെ അടിയന്തരമായി പരിഹരിക്കുവാന്‍ മുൻകൈ എടുക്കാമെന്ന് മന്ത്രി ഉറപ്പു നല്കി.ഉടൻ തന്നെ മുഖ്യമന്ത്രിയുമായി ഇതേപ്പറ്റി സംസാരിക്കുമെന്നും തീരജ്വാല അംഗങ്ങൾക്ക് ഉറപ്പു നൽകി.ജനറൽ സെക്രട്ടറി ഡോ. ഫ്രാൻസിസ് ആൽബർട്ട് , എക്സിക്യൂട്ടീവ് അംഗങ്ങളായ പെട്രീഷ്യ ജോസഫ്, ജോൺ ബോസ്കോ, വില്യം ലാൻസി ലെജിതാൾ, ആന്‍ഡ്രു എഡിസൺ, തങ്കച്ചൻ എം ഡിക്രൂസ്,ബ്രൂണോ ഹാരിസൺ, ഡാനിയൽ പെരേര എന്നിവര്‍ സന്നിഹിതരായിരുന്നു.