കലിതുള്ളി കാലവർഷം, കനത്ത മഴ 9 ജില്ലകളിൽ


5, August, 2026
Updated on 5, August, 2026 5


പസഫിക് സമുദ്രത്തിലെ ഡോൾഫിൻ ചുഴലിക്കാറ്റിലേക്ക് അറബിക്കടലിൽ നിന്ന് കാലവർഷക്കാറ്റ് കേരളത്തിന്റെ മുകളിലൂടെ കടന്നുപോകുന്ന സാഹചര്യം ഉണ്ടാകുമെന്ന് കാലാവസ്ഥ വിദഗ്ധർ. ഇതിന്റെ ഫലമായി വ്യാഴാഴ്ച മുതൽ മധ്യ കേരളത്തിലും തെക്കൻ ജില്ലകളിലും വടക്കൻ കേരളത്തിലും മഴ ശക്തിപ്പെട്ടേക്കും. വിവിധ പ്രദേശങ്ങളിൽ മഴ ശക്തിപ്പെട്ടേക്കും. ഈ മഴ രണ്ട് ദിവസം തുടരാനാണ് സാധ്യത. തുടർന്ന് ചുഴലിക്കാറ്റ് ചെന്നൈ തീരം ലക്ഷ്യമാക്കി നീങ്ങുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.


മഴ ശക്തമാകാൻ കാരണമെന്ത്?

തെക്കൻ കർണാടകയ്ക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി 5.8 കിലോമീറ്റർ ഉയരത്തിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി 4.5 കിലോമീറ്റർ ഉയരത്തിലുള്ള മറ്റൊരു ചക്രവാതച്ചുഴിയുമാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണമായതെന്ന് കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കുന്നു.


മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഓഗസ്റ്റ് 6 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.


സോമാലിയ – ഒമാൻ തീരങ്ങൾ മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്ക് പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, വടക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.കന്യാകുമാരി പ്രദേശം, തെക്കൻ ശ്രീലങ്കൻ തീരം, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.






Feedback and suggestions