പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി വി.ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു


18, May, 2026
Updated on 18, May, 2026 85


തിരുവനന്തപുരം: തിരമാലകണക്കെ ഒഴുകിയെത്തിയ പതിനായിരക്കണക്കിനു പ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തി വി.ഡി സതീശന്‍ കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു മുഖ്യമന്ത്രികകൊപ്പം മറ്റ് 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തയാറാക്കിയ പ്രത്യേക വേദിയിലായിരുന്നു ചടങ്ങ്. വന്‍ ജനാവലിയാണ് ചടങ്ങില്‍ പങ്കെടുത്തത്. പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല


,സണ്ണി ജോസഫ്,കെ മുരളീധരന്‍,മോന്‍സ് ജോസഫ്,ഷിബു ബേബി ജോണ്‍,അനൂപ് ജേക്കബ്,സി പി ജോണ്‍,എ പി അനില്‍കുമാര്‍ ,എന്‍ ഷംസുദ്ദീന്‍ ,പി സി വിഷ്ണുനാഥ്, റോജി എം ജോണ്‍, ബിന്ദു കൃഷ്്ണ, എം ലിജു, കെ എം ഷാജി, പി കെ ബഷീര്‍, വി ഇ അബ്ദുള്‍ ഗഫൂര്‍, ടി സിദ്ദിഖ്, കെ എ തുളസി ,ഒ ജെ ജനീഷ് എന്നിവരാണ് മന്ത്രിമാരായി അധികാരമേറ്റത്.ഒരുപതിറ്റാണ്ടിനു ശേഷം അധികാരം തിരിച്ചുപിടിച്ചതിന്റെ ആവേശത്തിലായിരുന്നു യുഡിഎഫ് പ്രവര്‍ത്തകര്‍. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നേരിട്ടുകാണാനായി പ്രവര്‍ത്തകര്‍ ഒന്നടങ്കം സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സെന്‍ട്രല്‍ സ്്‌റ്റേഡിയത്തിലേക്ക് ഒഴുകി എത്തി.സത്യപ്രതിജ്ഞ കാണാന്‍ വിവിഐപികളുടെ നീണ്ട നിരയുണ്ടായി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു എന്നിവരും ചടങ്ങിനെത്തി.10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വരുന്ന യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം. വിവിധ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റുകളുടെ നേതൃത്വത്തില്‍ മധുര, പായസ വിതരണമുണ്ടാകും. സത്യപ്രതിജ്ഞാ ചടങ്ങിനു നേരിട്ടു സാക്ഷ്യം വഹിക്കാന്‍ കഴിയാത്തവര്‍ക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂറ്റന്‍ സ്‌ക്രീനുകളും കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്ഥാപിച്ചു




Feedback and suggestions