ലണ്ടൻ മലയാളി കൗൺസിൽ നോവൽ അവാർഡ് സാബു ശങ്കറിന്


14, May, 2026
Updated on 14, May, 2026 2


തിരുവനന്തപുരം : 2025 - ലെ ലണ്ടൻ മലയാളി കൗൺസിൽ നോവൽ അവാർഡ് സാബു ശങ്കർ രചിച്ച ഷെവലിയർ ഹൗസിലെ കൊറോണ രാത്രി എന്ന നോവലിന് ലഭിച്ചു. നിരൂപകൻ എം. കെ. ഹരികുമാർ , ഡോ. പോൾ മണലിൽ, കരൂർ സോമൻ എന്നിവർ ഉൾപ്പെട്ട ജഡ്ജിംഗ് കമ്മറ്റിയാണ് നോവൽ തെരഞ്ഞെടുത്തത്. 24 ന് ഞായറാഴ്ച ജോയിൻ്റ് കൗൺസിൽ ഹാളിൽ വെച്ച് ( പ്രസ് ക്ലബ്ബിന് സമീപം) രാവിലെ 10 മണിക്ക് സി. പി. ജോൺ എം. എൽ. എ അവാർഡ് ഫലകം സമ്മാനിക്കും. പന്ന്യൻ രവീന്ദ്രൻ, ഡോ. ബി. രാധാകൃഷ്ണൻ , എം. പി. സാജു എന്നിവർ സംസാരിക്കും. കൗൺസിൽ പ്രതിനിധി കരൂർ സോമൻ സമ്മാനത്തുക 25,000 രൂപ നോവലിസ്റ്റിനു നൽകും. വൈൽഡ് സ്ട്രോബറീസ് ( ബെർഗ്മാൻ - സ്വീഡൻ) , എയ്റ്റ് ആൻഡ് ഹാഫ് ( ഫെല്ലിനി - ഇറ്റലി ) , ലാസ്റ്റ് ഇയർ അറ്റ് മരിയാനാബാദ് ( അലൻ റെനേ - ഫ്രാൻസ് ) , മിറർ ( ആന്ദ്രേ താർക്കോവ്സ്കി ) എന്നിവ പ്രദർശിപ്പിക്കുന്ന ചലച്ചിത്രമേളയിൽ പ്രവേശനം സൗജന്യമാണ്.




Feedback and suggestions