1, May, 2026
Updated on 1, May, 2026 46
എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി. ചവിട്ടേറ്റ് ലോറി ഡ്രൈവർ മരിച്ചു. രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ആനയുടെ കൊമ്പിന്റെ പരിക്ക് ഫോട്ടോ എടുത്ത് ഉടമയ്ക്ക് അയക്കാൻ തുടങ്ങുമ്പോഴാണ് ലോറി ഡ്രൈവർ വിഷ്ണുവിനെ ആക്രമിച്ചതെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു. ആർആർടി സംഘം സ്ഥലത്തെത്തി ആനയെ തളയ്ക്കാനുള്ള ശ്രമം നടക്കുകയാണ്.
കൊല്ലത്ത് നിന്ന് കൊണ്ടുവന്ന മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവർ വിഷ്ണുവാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. ഒൻപതരയോടെ വിരണ്ട ആനയെ പതിനൊന്നര ആയിട്ടും തളയ്ക്കാനായിട്ടില്ല. വാഹനങ്ങൾ ഉൾപ്പെടെ കുത്തിമറിച്ചിട്ട് കൊമ്പൻ പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. ആനയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം നടക്കുകയാണ്.