2, April, 2026
Updated on 2, April, 2026 24
ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയിലുള്ള കുറവും വിലക്കയറ്റവും പ്രതിരോധിക്കാൻ നിർണ്ണായക തീരുമാനവുമായി കേന്ദ്ര സർക്കാർ. പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ പൂർണ്ണമായും ഒഴിവാക്കി. നിലവിൽ ജൂൺ 30 വരെയാണ് പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കിയിരിക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. പ്ലാസ്റ്റിക്, പാക്കേജിംഗ്, തുണിത്തരങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, കെമിക്കൽസ്, ഓട്ടോമോട്ടീവ് ഘടകങ്ങൾ, മറ്റ് നിർമ്മാണ വിഭാഗങ്ങൾ തുടങ്ങിയ മേഖലകൾക്ക് ഏറെ ഗുണകരമായ തീരുമാനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ളത്.
വ്യവസായ മേഖലയിൽ അത്യന്താപേക്ഷിതമായ 40-ഓളം പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി കേന്ദ്ര ധനമന്ത്രാലയം പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. മെഥനോൾ, അൺഹൈഡ്രസ് അമോണിയ, ടോളുയിൻ, സ്റ്റൈറീൻ, ഡൈക്ലോറോമീഥെയ്ൻ (മെത്തിലീൻ ക്ലോറൈഡ്), വിനൈൽ ക്ലോറൈഡ് മോണോമർ, പോളി ബ്യൂട്ടാഡീൻ, സ്റ്റൈറീൻ ബ്യൂട്ടാഡീൻ, അൺസാച്ചുറേറ്റഡ് പോളിസ്റ്റർ റെസിനുകൾ എന്നിവ കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കിയ ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു. ഇന്ധന വിലക്കയറ്റത്തിന് പുറമെ, വ്യവസായ മേഖലയെ തളർത്തുന്ന വിതരണ തടസ്സങ്ങൾ ഒഴിവാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. കഴിഞ്ഞ വാരം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 10 രൂപ കുറച്ചതിന് പിന്നാലെയാണ് വ്യവസായ മേഖലയെ സംരക്ഷിക്കാനുള്ള ഈ പുതിയ നടപടി....