3, February, 2026
Updated on 3, February, 2026 19
മുബൈ: വിദേശത്ത് നിന്ന് കൊണ്ടുവരുന്ന സ്വർണത്തിനുള്ള കസ്റ്റംസ് ഡ്യൂട്ടിക്ക് തൂക്കം മാത്രമാണിനി പരിഗണിക്കുക എന്ന കേന്ദ്ര ബജറ്റ് നിർദേശം ആശ്വാസം പകരുന്നത് അനേകം പ്രവാസികള്‍ക്കാണ്.സ്വർണത്തിന്‍റെ വില കൂടി കണക്കാക്കിയിരുന്ന മുൻ രീതി കാരണം നിരവധി പ്രവാസികളാണ് പിഴയടക്കേണ്ടി വന്നിരുന്നത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് പ്രദീപ് നെന്മാറയ്ക്ക് ഇത് വ്യക്തിപരമായ സന്തോഷം കൂടിയാണ്.
ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് പ്രദീപ് നെന്മാറ നാല് മാസം മുൻപ് വിമാനത്താവളത്തില്‍ അപമാനിതനായത് മകള്‍ക്കായി കൈയില്‍ കരുതിയ മൂന്ന് പവൻ വളയുടെ പേരിലായിരുന്നു. ഒരു ലക്ഷത്തി ഏഴായിരം രൂപ പിഴയടച്ചാണ് പ്രദീപിന് സ്വർണം കൊണ്ടുപോകാനായത്. ഇപ്പോള്‍ തൂക്കത്തിനൊപ്പം വില കൂടി കണക്കാക്കുന്നത് ഒഴിവാക്കിയതായുള്ള ബജറ്റ് റിപ്പോർട്ടുകള്‍ ആശ്വാസം നല്‍കുന്നത് നിരവധി പേർക്കാണ്. കൊണ്ടുപോകാവുന്ന സ്വർണം അന്നും ഇന്നും സ്ത്രീകള്‍ക്ക് 40 ഗ്രാം, പുരുഷന്മാർക്ക് 20 ഗ്രാം തന്നെയാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് ഒരു ലക്ഷം വരെയും പുരുഷന്മാർക്ക് 50,000 വരെയും എന്ന വിലപരിധി ഉണ്ടായിരുന്നതാണ് കുരുക്ക്. ഇതൊഴിവാക്കുന്നതാണ് ആശ്വാസം.
ഇതോടൊപ്പം അന്താരാഷ്ട്ര യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് പുതിയ ബാഗേജ് നിയമം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. വ്യക്തിഗത ആവശ്യങ്ങള്‍ക്കുള്ള വസ്തുക്കളുടെ കസ്റ്റംസ് ഡ്യൂട്ടി ഉദാരവത്കരിച്ചിട്ടുണ്ട്. ഇത്തരം എല്ലാ വസ്തുക്കള്‍ക്കും ഡ്യൂട്ടി 20ല്‍ നിന്ന് 10 ആക്കി. ഡ്യൂട്ടി പിന്നീട് അടയ്ക്കാവുന്ന സംവിധാനം പ്രതിമാസമാക്കി. കൂടുതല്‍ ഇറക്കുമതി വിഭാഗങ്ങളെ ഇതിലേക്ക് ചേർത്തു. കൊറിയർ വഴി അയക്കുന്ന സാധനങ്ങള്‍ക്കുള്ള വില പരിധി ഒഴിവാക്കി.