പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാള കവി
23, May, 2021
Updated on 31, May, 2021 117
![]() |
ജനനം | 1705 മെയ് 5 |
മരണം | 1770 |
പ്രാചീന മലയാള കവിത്രയങ്ങളിൽ ഒരാളാണ് കുഞ്ചൻ നമ്പ്യാർ. പതിനെട്ടാം നൂറ്റണ്ടിൽ ജീവിച്ചിരുന്ന ഇദ്ദേഹം അപാരമായ ഭാഷാ പാണ്ഡിത്യമുള്ള മലയാള കവിയായിരുന്നു. ഹാസ്യ രൂപേണ സാമൂഹ്യ വിമർശനം നടത്തുക എന്നത് അദ്ദേഹത്തിന്റെ തനതു ശൈലിയാണെന്ന് പറയാം. അഗാധമായ ഭാഷാ വൈഭവവും നർമ്മ ബോധവും അദ്ദേഹത്തിന് കൈമുതലായിരുന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചാക്യാർ കൂത്തിന് മിഴാവ് കൊട്ടുന്ന കലാകാരനായിരുന്നു. ഒരിക്കൽ കൂത്ത് നടക്കവെ മിഴാവ് കൊട്ടുകയായിരുന്ന നമ്പ്യാർ അല്പമൊന്ന് മയങ്ങിപ്പോയി. പരിഹാസപ്രിയനായ ചാക്യാർ, നമ്പ്യാരെ വേദിയിൽ തന്നെ കളിയാക്കി. അതിൽ വാശികയറിയ നമ്പ്യാർ പിറ്റേന്ന് ഓട്ടൻ തുള്ളൽ എന്ന കലാരൂപത്തിന് രൂപം നൽകുകയും ക്ഷേത്രത്തിൽ കൂത്ത് നടക്കുമ്പോൾ ക്ഷേത്രത്തിനു പുറത്ത് തുള്ളൽ അവതരിപ്പിച്ച് കയ്യടി നേടുകയും ചെയ്തു എന്നാണ് കഥ. ഓട്ടൻ തുള്ളൽ എന്ന കലയുടെ ഉപജ്ഞാതാവ് കുഞ്ചൻ നമ്പ്യാരാണെന്ന് കണക്കാക്കുന്നു. ലളിതമായ ഭാഷയിലൂടെ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് സാധാരണക്കാരന് മനസ്സിലാകും വിധം കാര്യങ്ങൾ അവതരിപ്പിക്കുവാൻ തുള്ളൽ എന്ന കലയിലൂടെ അദ്ദേഹം ശ്രമിച്ചു. ഒരേ സമയം അറിവും, ആട്ടവും, പാട്ടും, നർമ്മവുമെല്ലാം പ്രേക്ഷകനിലേയ്ക്ക് ഒരുപോലെ സന്നിവേശിപ്പിക്കുവാൻ തുള്ളലിന് കഴിഞ്ഞിരുന്നതിനാൽ അത് വളരെ ജനപ്രിയമായി. അറുപത്തിനാലോളം തുള്ളൽ കഥകൾ അദ്ദേഹം രചിച്ചു. ശീതങ്കൻ തുള്ളൽ, ഓട്ടൻ തുള്ളൽ, പറയൻ തുള്ളൽ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലായി തുള്ളൽ എന്ന കലാരൂപം നിലനിന്നിരുന്നു.
കുഞ്ചൻ നമ്പ്യാരുടെ ജീവിതം
1705 മെയ് മാസം 5 ന് പാലക്കാട് ലക്കിടിക്കടുത്തുള്ള കലക്കത്ത് തറവാട്ടിൽ ജനിച്ചു. ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം പിതാവിന്റെ നാടായ കിടങ്ങൂർക്ക് പോയി. കുടമാളൂരുള്ള ചെമ്പകശ്ശേരി രാജകുടുംബവുമായി ബന്ധത്തിലായി. തുടർന്ന് അമ്പലപ്പുഴ ദേവ നാരായണരാജാവിന്റെ ആശ്രിതനായി. മാത്തൂർപണിക്കരുടെ കീഴിൽ കളരി അഭ്യസിച്ചു. മറ്റ് ഗുരുക്കന്മാരുടെ കീഴിൽ ഉപരിപഠനം നിർവ്വഹിച്ചു. 1746 ൽ ചെമ്പകശ്ശേരി രാജ്യം മാർത്താണ്ഡവർമ്മ പിടിച്ചടക്കിയപ്പോൾ അദ്ദേഹത്തിന്റെ ആശ്രിതനായി തിരുവനന്തപുരത്തേയ്ക്ക് പോയി. കാർത്തിക തിരുന്നാൾ മഹാരാജാവിന്റെ കാലത്തും കൂടെയുണ്ടായിരുന്ന അദ്ദേഹം വാർദ്ധക്യ കാലംവരെ അവിടെ ചെലവഴിച്ചെങ്കിലും പിന്നീട് രാജാവിന്റെ സമ്മതത്തോടെ അമ്പലപ്പുഴയിലേയ്ക്ക് മടങ്ങി. 1770 ൽ മരണപ്പെട്ടു എന്ന് കരുതപ്പെടുന്നു. പേപ്പട്ടി കടിച്ചാണ് മരണമെന്നും പറയപ്പെടുന്നു.
സ്മാരകങ്ങൾ
നമ്പ്യാർ ഫലിതങ്ങൾ
പഞ്ചതന്ത്രം കിളിപ്പാട്ട്
നളചരിതം കിളിപ്പാട്ട്
ശ്രീകൃഷ്ണചരിതം മണിപ്രവാളം
രുഗ്മിണീസ്വയംവരം
ശീലാവതി
ശിവപുരാണം
വിഷ്ണുഗീത
തുള്ളൽ കൃതികൾ
ഓട്ടൻ തുള്ളൽ | പറയൻ തുള്ളൽ | ശീതങ്കൻ തുള്ളൽ |
രുഗ്മിണീസ്വയംവരം കിരാതം വഞ്ചിപ്പാട്ട് കാർത്തവീര്യാർജ്ജുനവിജയം ലീലാവതീചരിതം പ്രദോഷമാഹാത്മ്യം രാമാനുജചരിതം ബാണയുദ്ധം ബാലിവിജയം രാവണോത്ഭവം പാത്രചരിതം സീതാസ്വയംവരം സ്യമന്തകം ഘോഷയാത്ര അഹല്യാമോഷം ബകവധം ചന്ദ്രാംഗദചരിതം നിവാതകവചവധം സന്താനഗോപാലം സത്യാസ്വയംവരം ഹിഡിംബവധം ഗോവർദ്ധനചരിതം | സഭാപ്രവേശം പുളിന്ദീമോഷം ദക്ഷയാഗം കീചകവധം സുന്ദോപസുന്ദോപാഖ്യാനം നാളായണീചരിതം ത്രിപുരദഹനം കുംഭകർണ്ണവധം ഹരിശ്ചന്ദ്രചരിതം | ഗണപതിപ്രാതൽ കല്യാണസൗഗന്ധികം പൗണ്ഡ്രകവധം ധ്രുവചരിതം ബാല്യുത്ഭവം ഹരിണീസ്വയംവരം ഹനുമദുത്ഭവം കൃഷ്ണലീല |