ഓണം വാരാഘോഷം; ഗവർണറെ ക്ഷണിക്കാൻ മന്ത്രിമാർ രാജ്ഭവനിൽ നേരിട്ടെത്തി

Ministers visited Raj Bhavan to invite Governor in Onam celebrations
2, September, 2025
Updated on 2, September, 2025 45

Ministers visited Raj Bhavan to invite Governor in Onam celebrations

ഓണം വാരാഘോഷത്തിന് ഗവർണറെ ക്ഷണിക്കാൻ മന്ത്രിമാർ രാജ്ഭവനിൽ നേരിട്ടെത്തി. മന്ത്രിമാരായ വി ശിവൻകുട്ടിയും പിഎ മുഹമ്മദ് റിയാസുമാണ് രാജ്ഭവനിൽ എത്തിയത്. ഭാരതാംബ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ ​ഗവർണർ-സർക്കാർ പോര് തുടരുന്നതിനിടെയാണ് മന്ത്രിമാർ ഓണാഘോഷത്തിന് ​ക്ഷണിക്കാൻ നേരിട്ടെത്തിയത്

സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ മൂന്നു മുതൽ 9വരെയാണ് നടക്കുന്നത്. സെപ്റ്റംബർ 9ന് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. ഇന്ന് വൈകിട്ട് ആറിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണം വാരാഘോഷത്തിന്‍റെ ഉത്സവപതാക ഉയർത്തും. മീഡിയ സെന്ററിന്റെ ഉദ്ഘാടനം വൈകിട്ട് 6.30നും വൈദ്യൂത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓ്ൺ വൈകിട്ട് ഏഴിനും മന്ത്രി നിർവഹിക്കും.

3 ന് വൈകിട്ട് 6ന് കനകക്കുന്ന് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓണാം വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. നടനും സംവിധായകനുമായ ബേസിൽ ജോസഫ്, തമി‍ഴ്നടൻ രവി മോഹൻ എന്നിവരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും.








Feedback and suggestions