ട്രംപിന് വധഭീഷണി; കൂറ്റൻ കട്ടൗട്ടറുകൾ സ്ഥാപിച്ച് ഇറാൻ


4, November, 2026
Updated on 4, November, 2026 5


ടെഹ്‌റാൻ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്ന കൂറ്റൻ ബോർഡുകളും ബാനറുകളും സ്ഥാപിച്ച് ഇറാൻ. തലസ്ഥാനമായ ടെഹ്‌റാനിലെ തിരക്കേറിയ എൻഖിലാബ് സ്‌ക്വയറിലാണ് ട്രംപിനെതിരായ കടുത്ത ഭീഷണി സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ കടുത്ത പ്രതിസന്ധി കൂടുതൽ രൂക്ഷമായിരിക്കുകയാണ്.അഴികൾക്ക് പിന്നിൽ തലകുനിച്ചുനിൽക്കുന്ന ട്രംപിന്റെ ചിത്രത്തിനൊപ്പം 'ഞങ്ങൾ ട്രംപിനെ കൊല്ലും' എന്ന സന്ദേശവും ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുടെ ചിത്രങ്ങളും മറ്റ് ബോർഡുകളിലുണ്ട്. രക്തം പുരണ്ട മുഖങ്ങളും കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായാണ് ഇവരെ ചിത്രീകരിച്ചിരിക്കുന്നത്. പശ്ചാത്തലത്തിൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും പഴകിയ ദേശീയ പതാകകളും കാണാം.പരസ്യബോർഡുകൾ സ്ഥാപിച്ച എൻഖിലാബ് സ്‌ക്വയറിൽ നിരവധി ആളുകൾ ഒത്തുകൂടുകയും ചുവന്ന പതാകകൾ വീശി പ്രതിഷേധിക്കുകയും ചെയ്തു. 'രക്തം ചിന്തപ്പെടും' എന്ന സന്ദേശമുള്ള ബാനറുകൾ ഉയർത്തിയ ജനക്കൂട്ടം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധത്തിന് പ്രതികാരം ചെയ്യുമെന്നും മുദ്രാവാക്യം മുഴക്കി.ഫെബ്രുവരി 28-ന് ആരംഭിച്ച അമേരിക്ക-ഇസ്രയേൽ ആക്രമണത്തിനിടെയാണ് ഖമനയി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ഇറാനിൽ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരായ പ്രതികാര വികാരം ആളിക്കത്തുകയായിരുന്നു. ടെഹ്‌റാനിലെ പ്രധാന പൊതുസ്ഥലത്ത് ഇത്തരമൊരു ഔദ്യോഗിക പ്രചാരണം നടന്നത് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിന് പുതിയ തലം നൽകിയിട്ടുണ്ട്.

​


​


​


​


​




Feedback and suggestions