ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ


3, November, 2026
Updated on 3, November, 2026 7


അധോലോക നായകൻ ഇക്ബാൽ മിർച്ചിയുടെ അടുത്ത അനുയായിയും അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുസംഘത്തിലെ പ്രധാനിയുമായ സലീം ഇസ്മായിൽ ദോലയെ ഗുജറാത്ത് ഭീകരവിരുദ്ധ സേന (ATS) അറസ്റ്റ് ചെയ്തു. 2022 ഡിസംബറിൽ വഡോറയിലെ സിന്ധ്രോത് ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്ന രഹസ്യ ലഹരിമരുന്ന് നിർമ്മാണ ശാല തകർത്ത കേസിന്റെ അന്വേഷണത്തിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന സലീമിനെ എ.ടി.എസ് വലയിലാക്കിയത്. വിദേശത്തായിരുന്ന ഇയാൾക്കായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച് നടത്തിയ നിരന്തര തെരച്ചിലിനൊടുവിൽ ഒക്ടോബർ 31-നാണ് ഇയാളെ ഗുജറാത്ത് പോലീസ് ഔദ്യോഗികമായി കസ്റ്റഡിയിലെടുത്തത്.2022-ലെ റെയ്ഡിൽ 438 കോടി രൂപ വിലമതിക്കുന്ന 88 കിലോഗ്രാം വ്യാജ മെഥഡോൺ (Methadone) ലഹരിമരുന്നാണ് പോലീസ് പിടിച്ചെടുത്തിരുന്നത്. അന്ന് കേസിൽ 10 പേരെ അറസ്റ്റ് ചെയ്തെങ്കിലും ഈ റാക്കറ്റിന്റെ സൂത്രധാരനായ സലീം ദോല വിദേശത്തേക്ക് കടക്കുകയായിരുന്നു. ദുബായ് അടക്കമുള്ള വിദേശരാജ്യങ്ങളിൽ ഇന്ത്യക്കാരുടെ പാസ്‌പോർട്ട് ഉപയോഗിച്ച് തങ്ങി ലഹരിവ്യാപാരം നടത്തിവന്ന ഇയാൾ, നിയമപരമായ കയറ്റുമതി കണ്ടെയ്‌നറുകളിൽ ഒളിപ്പിച്ചാണ് വിവിധ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്നത്.


















Feedback and suggestions