11, October, 2026
Updated on 11, October, 2026 5
ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനത്തിന്റെ ലഗേജ് കമ്പാർട്ട്മെന്റിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം. സംഭവത്തെ തുടർന്ന് വിമാനം പെട്ടെന്ന് ഹൈദരാബാദിലേക്ക് തിരിച്ചുവിടുകയും അവിടെ സുരക്ഷിതമായി ഇറക്കുകയും ചെയ്തു.വിമാനത്തിലെ ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ വെച്ചിരുന്ന പവർ ബാങ്കിൽ ഉണ്ടായ തകരാറാണ് തീപിടിത്തത്തിന് കാരണമായത്. വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രികൻ തന്റെ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബാഗുകൾ ഉപയോഗിച്ച് തീകെടുക്കാൻ മറ്റ് യാത്രക്കാർ ശ്രമിക്കുന്നതും, കാബിൻ ക്രൂ അംഗങ്ങൾ ഉടൻ തന്നെ തീ അണയ്ക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി.