3, October, 2026
Updated on 3, October, 2026 4
റിയാദ്: സൗദി അറേബ്യയിലെ തായിഫിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യൻ നഴ്സുമാരും കാർ ഡ്രൈവറായ സൗദി പൗരനും മരിച്ചു. കോട്ടയം പാലാ സ്വദേശി ജെയ്സിമോൾ മാത്യു (36), കോട്ടയം കുറുമുള്ളൂർ ആനച്ചേരി അഞ്ചാകുന്നേൽ ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ.തമിഴ്‌നാട്ടിലെ അണ്ണാ സത്യ നഗർ സ്വദേശിനി വിജയലക്ഷ്മി ജഗദീഷ്, തഞ്ചാവൂർ പട്ടുക്കോട്ട സ്വദേശിനി ഹെപ്‌സിബ ദേവമണി എന്നിവരാണ് മരിച്ച മറ്റ് നഴ്സുമാർ. നാലുപേരും സൗദി സർക്കാർ നിയന്ത്രണത്തിലുള്ള ഡിസ്പൻസറികളുടെ ഭാഗമായി മക്കയിലെ അൽഗഫയിൽ ജോലി ചെയ്തുവരികയായിരുന്നു.അവധിദിവസമായ വെള്ളിയാഴ്ച (ഒക്ടോബർ 2) വൈകുന്നേരം ഷോപ്പിംഗിനായി പോകുന്നതിനിടെ തായിഫ്-റാനിയ റോഡിൽ വെച്ചായിരുന്നു അപകടം. റാനിയയിൽ നിന്ന് 40 കിലോമീറ്റർ അകലെവെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.മൃതദേഹങ്ങൾ നിലവിൽ റാനിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പുരോഗമിക്കുന്നു.