ഭരണസാരഥ്യത്തിൽ കാൽനൂറ്റാണ്ട്; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ യാത്രയും സുവർണ്ണ നേട്ടങ്ങളും


17, September, 2026
Updated on 17, September, 2026 6


പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ രാഷ്ട്രീയ ജീവിതത്തിലും ഭരണസാരഥ്യത്തിലും കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്നു. 2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റതു മുതൽ തുടങ്ങിയ അദ്ദേഹത്തിന്റെ ഭരണയാത്ര രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടത്തെ മാറ്റിമറിച്ച ഒന്നാന്ന്.ഗുജറാത്ത് ഭൂകമ്പത്തെത്തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെ ഭരണരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം, യാതൊരു മുൻപരിചയവുമില്ലാത്ത ഭരണരംഗത്ത് കടുത്ത വെല്ലുവിളികളെ നേരിട്ടാണ് ഉയർന്നുവന്നത്. കർശനമായ സമയപരിപാലനവും ഉത്തരവാദിത്തബോധവും അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്റെ ഭരണശൈലി ഗുജറാത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. പിന്നീട് ഈ വികസന മാതൃക രാജ്യമൊട്ടാകെ വ്യാപിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.അടിസ്ഥാന സൗകര്യ വികസനം, വ്യവസായവൽക്കരണം, ദാരിദ്ര്യ നിർമ്മാർജ്ജനം എന്നിവയ്‌ക്കൊപ്പം പാർട്ടിയുടെ ദീർഘകാല ലക്ഷ്യങ്ങളായ അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണവും ആർട്ടിക്കിൾ 370 റദ്ദാക്കലും യാഥാർത്ഥ്യമാക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിച്ചു. നയപരമായ സ്തംഭനാവസ്ഥ നിലനിന്ന ഒരു ഘട്ടത്തിൽ 2014-ൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയ അദ്ദേഹം, ഇന്ത്യയുടെ ആഗോള പ്രതിച്ഛായ ഉയർത്തുന്നതിലും സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിലും നിർണായക പങ്കുവഹിച്ചു. വിവിധ ആഗോള വെല്ലുവിളികൾക്കും ഭരണപരമായ കടമ്പകൾക്കും ഇടയിലും രാജ്യത്തെ ഏറ്റവും ജനകീയനായ ഭരണാധികാരിയായി നരേന്ദ്ര മോദി തുടരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.





















Feedback and suggestions