24, July, 2026
Updated on 24, July, 2026 47
‘
ഭാരതത്തിലെ യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ആശങ്ക നെഞ്ചിലേറ്റിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിപ്ലവകരമായ ഇടപെടൽ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ രാജ്യത്തെ യുവതലമുറയോട് നേരിട്ട് സംവദിക്കാൻ അർദ്ധരാത്രി 11.52-ന് പ്രധാനമന്ത്രി പങ്കുവെച്ച മൂന്ന് മിനിറ്റിൽ താഴെ ദൈർഘ്യമുള്ള സെൽഫി വീഡിയോ സന്ദേശമാണ് ഇപ്പോൾ രാജ്യം മുഴുവൻ ചർച്ച ചെയ്യുന്നത്. പരമ്പരാഗതമായ ഔദ്യോഗിക പത്രസമ്മേളനങ്ങൾക്കും ടിവി പ്രസംഗങ്ങൾക്കും പകരം, ഇന്നത്തെ യുവതലമുറ (Gen Z) സജീവമായി ഉപയോഗിക്കുന്ന ഡിജിറ്റൽ മാധ്യമത്തിന്റെ ഭാഷയിൽ തന്നെയാണ് മോദി അവരെ അഭിസംബോധന ചെയ്തത്.പ്രിയ സുഹൃത്തുക്കളെ, ചോദ്യപേപ്പർ ചോർച്ച ഒരു നിസ്സാര സംഭവമല്ലെന്ന് എനിക്കറിയാം. ഇത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും നെഞ്ചകം തകർത്ത സംഭവമാണ്," എന്ന് ചേർത്തണച്ചുകൊണ്ട് തുടങ്ങിയ സന്ദേശത്തിൽ ഭരണകൂടം നിങ്ങളോടൊപ്പം ശക്തമായി നിലകൊള്ളുന്നുവെന്ന ഉറപ്പാണ് പ്രധാനമന്ത്രി നൽകിയത്. പരീക്ഷ തട്ടിപ്പുകൾ തടയുന്നതിനും കുറ്റക്കാർക്ക് അതിവേഗം കഠിനശിക്ഷ ഉറപ്പാക്കുന്നതിനുമായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള കർശന നിയമങ്ങൾക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടര മാസമായി നടന്ന അന്വേഷണത്തിൽ പ്രതികളെല്ലാം ഇതിനകം തന്നെ ജയിലിലായിട്ടുണ്ടെന്നും, വിദ്യാർത്ഥികളുടെ ഭാവി വച്ച് കളിക്കുന്ന ഏതൊരു രാജ്യദ്രോഹിയെയും വെറുതെ വിടില്ലെന്നും മോദി വ്യക്തമാക്കി.
"