ഡൽഹി മാളവ്യാ നഗറിലെ ഹോട്ടലിൽ വൻ തീപിടിത്തം; 21 മരണം


3, June, 2026
Updated on 3, June, 2026 35




ഡൽഹി മാളവ്യാ നഗറിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 21 മരണം. ലെമൺ ഗ്രീൻ എന്ന ഹോട്ടലിലാണ് രാവിലെ 9 മണിയോടെ തീപിടിത്തം ഉണ്ടായത്. ഏറ്റവും താഴത്തെ നിലയിലുള്ള റെസ്റ്റോറൻ്റിൽ നിന്നാണ് മുകളിലുള്ള മുറികളിലേക്ക് തീപടർന്നത്. തീ പൂർണമായി അണച്ച ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുള്ള. ഹോട്ടലിൽ ഭൂരിഭാഗവും സൗത്ത് ആഫ്രിക്കൻ സ്വദേശികളാണ് ഉണ്ടായിരുന്നത്. തീയിൽ നിന്നും രക്ഷപ്പെടാനായി പലരും മുകളിലെ ജനാലകളിൽ നിന്ന് താഴേക്ക് എടുത്തുചാടുകയായിരുന്നു.അഞ്ച് നില കെട്ടിടത്തിയിലാണ് തീപടർന്നത്. സംഭവം നടക്കുമ്പോൾ 25 മുറികളിലായി ഏകദേശം 40 പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. തീപിടിത്തത്തിന്റെ കാരണം ഇതുവരെകണ്ടെത്താനായിട്ടില്ല.പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.





Feedback and suggestions