13, February, 2026
Updated on 13, February, 2026 8
സ്ത്രീകള്‍ക്ക് വമ്പന്‍ ധനസഹായം നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ 5,000 രൂപ വീതമാണ് സംസ്ഥാനത്തെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍ എത്തിച്ചിരിക്കുന്നത്. കലൈഞ്ജര്‍ മഗളിര്‍ ഉരിമൈ തൊകൈ പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകളുടെ അക്കൗണ്ടിലാണ് പണമെത്തിയത്. പണം കൈമാറുന്ന വിവരം സ്റ്റാലിന്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി അറിയിച്ചത്.പദ്ധതിയുടെ ഭാഗമായി ആകെ 1.31 കോടി രൂപയാണ് സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് കൈമാറുക. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ എന്നീ മാസങ്ങളിലെ വിഹിതവും ചേര്‍ത്തുള്ള തുകയാണ് നിലവില്‍ കൈമാറിയത്. ഡിഎംകെ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക് വരികയാണെങ്കില്‍ പ്രതിമാസം നല്‍കുന്ന 1,000 രൂപ 2,000 ആക്കി ഉയര്‍ത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
2023 സെപ്റ്റംബറിലാണ് സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്. പ്രതിമാസ സഹായ വിതരണത്തിന് ചിലര്‍ തടസം സൃഷ്ടിക്കുന്നുണ്ടെന്നും എല്ലാ എതിര്‍പ്പുകളെയും ദ്രാവിഡ മോഡല്‍ സര്‍ക്കാര്‍ മറികടക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് നല്‍കുന്ന വെറുമൊരു ഗ്രാന്‍ഡ് അല്ലെ ഇതെന്നും സ്ത്രീകള്‍ നല്‍കുന്ന സംഭാവനകള്‍ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എങ്ങനെ പദ്ധതിയുടെ ഭാഗമാകാം?
സ്ത്രീകള്‍ക്ക് പ്രതിമാസ ധനസഹായം നല്‍കുന്ന പദ്ധതിയാണ് കലൈഞ്ജര്‍ മഗളിര്‍ ഉരിമൈ തൊഗൈ. 1,000 രൂപ വീതമാണ് പ്രതിമാസം ഇതുവഴി കൈമാറുന്നത്.പദ്ധതിയുടെ ഭാഗമായി ആകെ 1.31 കോടി രൂപയാണ് സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് കൈമാറുക. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ എന്നീ മാസങ്ങളിലെ വിഹിതവും ചേര്‍ത്തുള്ള തുകയാണ് നിലവില്‍ കൈമാറിയത്. ഡിഎംകെ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക് വരികയാണെങ്കില്‍ പ്രതിമാസം നല്‍കുന്ന 1,000 രൂപ 2,000 ആക്കി ഉയര്‍ത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
2023 സെപ്റ്റംബറിലാണ് സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്. പ്രതിമാസ സഹായ വിതരണത്തിന് ചിലര്‍ തടസം സൃഷ്ടിക്കുന്നുണ്ടെന്നും എല്ലാ എതിര്‍പ്പുകളെയും ദ്രാവിഡ മോഡല്‍ സര്‍ക്കാര്‍ മറികടക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് നല്‍കുന്ന വെറുമൊരു ഗ്രാന്‍ഡ് അല്ലെ ഇതെന്നും സ്ത്രീകള്‍ നല്‍കുന്ന സംഭാവനകള്‍ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സ്ത്രീകള്‍ക്ക് പ്രതിമാസ ധനസഹായം നല്‍കുന്ന പദ്ധതിയാണ് കലൈഞ്ജര്‍ മഗളിര്‍ ഉരിമൈ തൊഗൈ. 1,000 രൂപ വീതമാണ് പ്രതിമാസം ഇതുവഴി കൈമാറുന്നത്.