മസ്‌കത്ത് – ചെന്നൈ വിമാന സർവീസ് പ്രഖ്യാപിച്ച് ഇൻഡിഗോ! ആഴ്ചയിൽ മൂന്ന് സർവീസുകൾ


10, February, 2026
Updated on 10, February, 2026 6


മസ്‌കത്തിനും ചെന്നൈയ്ക്കും ഇടയിൽ പുതിയ സീസണൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻസ്. മെയ് 14-ന് ചെന്നൈയിൽ നിന്നുള്ള സർവീസ് ആരംഭിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും ചെന്നൈയിൽ നിന്ന് വിമാനം പുറപ്പെടുക. മസ്‌കത്തിൽ നിന്നുള്ള മടക്ക സർവീസ് മെയ് 15-ന് ആരംഭിച്ച് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ലഭ്യമാകും. തമിഴ്‌നാട്ടിലേക്കുള്ള പ്രവാസികൾക്കും ബിസിനസ്സ് യാത്രക്കാർക്കും ഏറെ ആശ്വാസകരമാകുന്നതാണ് ഈ പുതിയ തീരുമാനം.


മസ്‌കത്തിൽ നിന്ന് പുലർച്ചെ 03:15-ന് പുറപ്പെടുന്ന വിമാനം രാവിലെ 08:15-ന് ചെന്നൈയിലെത്തും. ചെന്നൈയിൽ നിന്ന് രാത്രി 11:45-ന് പുറപ്പെട്ട് പുലർച്ചെ 02:15-ന് വിമാനം മസ്‌കത്തിൽ തിരിച്ചെത്തും. നിലവിൽ ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ് നിശ്ചയിച്ചിരിക്കുന്നത്. സീസൺ മുന്നിൽ കണ്ട് ആരംഭിച്ച ഈ സർവീസുകളുടെ ടിക്കറ്റ് ബുക്കിംഗ് ഇൻഡിഗോ വെബ്സൈറ്റ് വഴി ലഭ്യമാണ്.




Feedback and suggestions