ഈന്തപ്പഴ ബാഗിൽ കടത്താൻശ്രമിച്ച MDMA പിടികൂടി; ആറ്റിങ്ങലിൽ 4 പേർ അറസ്റ്റിൽ

MDMA seized while trying to smuggle it in a bag of dates; 4 arrested in Attingal
10, July, 2025
Updated on 10, July, 2025 63

MDMA seized while trying to smuggle it in a bag of dates; 4 arrested in Attingal

തിരുവനന്തപുരം ആറ്റിങ്ങലിൽ വൻ ലഹരി വേട്ട. ഇന്നോവ കാറിനുള്ളിലെ ഈന്തപ്പഴ ബാഗിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോ എംഡിഎംഎയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീമാണ് കല്ലമ്പലത്തെത്തിയ സംഘത്തെ പിടികൂടിയത്.

വിദേശത്ത് നിന്നെത്തിയ 2 പേരും അവരെ കൂട്ടികൊണ്ടു വരാൻ പോയവരെയുമാണ് പിടികൂടിയത്. കല്ലമ്പലം സ്വദേശികളായ സഞ്ജു, നന്ദു, ഉണ്ണിക്കണ്ണൻ,പ്രവീൺ എന്നിവരാണ് ആറ്റിങ്ങൽ പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. ഏകദേശം 5 കോടിയോളം രൂപ വിലയുള്ള ലഹരി വസ്തുക്കളാണിത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇവർ എങ്ങിനെയാണ് ലഹരി പുറത്തെത്തിച്ചത് എന്ന് പൊലീസ് അന്വേഷിക്കും. ഉടൻ തന്നെ പ്രതികളെ ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് കൈമാറും. ഇവർ സഞ്ചരിച്ച ഇന്നോവ കാറും കസ്റ്റഡിയിൽ എടുത്തു.




Feedback and suggestions