ആശങ്കകളില്ലാതെ സന്തോഷത്തോടെ ജീവിക്കാൻ കണക്കുകൾ സൂക്ഷിക്കണം

To live a happy and peaceful life without worries, you should keep track of your accounts
22, June, 2025
Updated on 22, June, 2025 9

To live a happy and peaceful life without worries, you should keep track of your accounts

ആശങ്കകളില്ലാതെ സന്തോഷത്തോടെയും സമാധനത്തോടെയും ജീവിക്കാൻ നിങ്ങളുടെ പക്കൽ പണമുണ്ടെങ്കിൽ നിങ്ങൾ സാമ്പത്തികമായി സ്വതന്ത്രനാണെന്ന് വിളിക്കാം. വലിയ വരുമാനം നമ്മളെ സന്തോഷത്തോടെ ജീവിക്കാൻ അനുവദിക്കണമെന്നില്ല. ഈ സമവാക്യത്തിന് നമ്മുടെ കുട്ടിക്കാലം മുതലുള്ള അനുഭവങ്ങളാണ് പ്രധാനം.

മാതാപിതാക്കൾ അന്നന്ന് ചെലവഴിച്ച പണത്തിന്റെ പേരിൽ കലഹിച്ചും വഴക്കിട്ടുമാണ് മുമ്പോട്ട് പോയതെങ്കിൽ ഇതുകണ്ട് വളർന്ന നിങ്ങൾ ഒരുപക്ഷേ ഒരിക്കലും കണക്കുകൾ എഴുതി സൂക്ഷിക്കില്ലെന്ന് തീരുമാനിച്ചിരിക്കാം. അങ്ങിനെ സംഭവിച്ചാൽ സാമ്പത്തിക അച്ചടക്കം ഇല്ലാതെ വരികയും ഉള്ള പണത്തിൽ സന്തോഷം കണ്ടെത്തി ജീവിക്കാൻ സാധിക്കാതെ വരികയും ചെയ്യും. അതുകൊണ്ട് എത്ര വരുമാനമുണ്ടായിട്ടും കാര്യമില്ല. ഉള്ള പണം നല്ല രീതിയിൽ ചെലവഴിക്കാനും സൂക്ഷിക്കാനും പഠിക്കുകയാണ് സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള വഴി.
ഓരോരുത്തരും വ്യത്യസ്തരാണ്. നിങ്ങൾക്ക് സാമ്പത്തികമായി ആശ്വാസം ലഭിക്കുന്ന കാര്യങ്ങൾ ചെയ്യുക. നിങ്ങളുടെ ചില തീരുമാനങ്ങൾ മറ്റുള്ളവർ ചിലപ്പോൾ വിമർശിച്ചേക്കാം. എന്നാൽ അതൊന്നും കാര്യമാക്കരുത്. ഉദാഹരണത്തിന് ചിലർക്ക് പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ബാലൻസായി കാണുമ്പോഴായിരിക്കാം സാമ്പത്തികമായി സമാധാനം ലഭിക്കുന്നത്.

ഓരോ ഇടപാട് നടത്തുമ്പോഴും മതിയായ തോതിൽ ബാങ്ക് ബാലൻസ് ഉണ്ടെന്ന് കാണുമ്പോൾ സന്തോഷവും സമാധാനവും ലഭിച്ചേക്കാം. എന്നാൽ ചിലർക്ക് അവരുടെ പണം പല നിക്ഷേപങ്ങളിലായി കിടക്കുകയും അത് ചെറിയ തോതിലെങ്കിലും വരുമാനം നൽകുകയും ചെയ്യുമ്പോഴായിരിക്കാം ആശ്വാസം ലഭിക്കുന്നത്. ഓരോരുത്തർക്കും സാമ്പത്തികമായ പ്രതിസന്ധികളില്ലെന്ന തോന്നലിൽ ജീവിക്കാൻ സാധിക്കുന്നതെന്താണോ അത് ചെയ്യുക. അതാണ് സാമ്പത്തിക സ്വാതന്ത്ര്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
നാം എല്ലാവരും അധാനിക്കുന്നത് പൈസ കിട്ടാൻ വേണ്ടിയാണ്. അതു വഴി നമ്മുടെ ജീവിതം കൂടുതൽ സുഖകരം ആക്കാം എന്നും നാം കരുതുന്നു.. നമ്മുടെയും കുടുംബത്തിന്റെയും സുരക്ഷയും കരുതലും ആണ് നാം ഓരോരുത്തരും ഇത് വഴി ചെയ്യുന്നത്. എത്ര അധ്വാനിച്ചാലും ചിലർക്ക് വളരെ കുറച്ചു മാത്രമേ സമ്പാദിക്കാൻ സാധിക്കാറുള്ളു. മറ്റ് ചിലർക്ക്ആണെങ്കിൽ അവരുടെ ഒരു ഒപ്പിന് അല്ലെങ്കിൽ വാക്കിന് കോടികളുടെ മൂല്യം കാണും.

പറയാൻ ഉദ്ദേശിക്കുന്നത് പൈസ ഉണ്ടാവുന്നത് ഒരു തെറ്റായ കാര്യം ആണൊ എന്നതാണ്. ഒരിക്കലും അല്ല. ഒരു സംഭവ കഥ പറയാം. ഒരിക്കൽ ഒരു കോടീശ്വരനായ മുതലാളി കോടികൾ മുടക്കി ഒരു വീട് വച്ചു..മൂന്നോ നാലൊ കോടികൾ മുടക്കിയിട്ടുണ്ട് എന്ന് ആരും ഒറ്റ നോട്ടത്തിൽ പറയുന്ന വീട്… ഇത് കണ്ട് മുതലാളിയുടെ ഒരു അടുപ്പക്കാരൻ മുതലാളിയോട് ചോദിച്ചു: ”താങ്കൾ ഈ 3 കോടിയുടെ വീടിനു ചെലവാക്കിയ പണം കൊണ്ട് എത്ര പേർക്ക് ഭക്ഷണം നൽകാമായിരുന്നുവെന്ന് താങ്കൾക്ക് അറിയാമോ..?”
”എനിക്ക് കൃത്യമായി അറിയില്ലെന്ന് മുതലാളി പറഞ്ഞു.

എന്നിട്ട് ആ വീട്ടുടമയായ മുതലാളി പറഞ്ഞു, ഞാൻ ഈ വീട്‌വെച്ചത് മൂലം അടിസ്ഥാനം കെട്ടിയ പാറ ലഭിച്ച ക്വാറിയിലെ തൊഴിലാളികൾക്ക് ഭക്ഷണം ലഭിച്ചു. 2 വർഷത്തോളം സ്ഥിരമായി പണി ഉണ്ടായിരുന്നത് മൂലം ഒരുപാടു മേസ്തിരിമാർ, ആശാരിമാർ, മൈക്കാടുമാർ അങ്ങനെ 100 കണക്കിന് ആളുകൾ രക്ഷപെട്ടു. കട്ട കമ്പനിയിലെ ആളുകൾക്ക് മുതൽ സിമെന്റ് ഫാക്റ്ററിയിൽ ജോലി ചെയ്യുന്നവർക്ക് വരെ പ്രത്യക്ഷമായും പരോക്ഷമായും ഭക്ഷണത്തിനുള്ള വഴി ഉണ്ടായി. ടൈൽ പണിക്കാർ മുതൽ പ്ലമ്പിങ് വയറിംഗ് ചെയ്യുന്നവർ ..അത് പണിയാൻ മെറ്റീരിയൽ വാങ്ങിയ കടകളിലെ ആളുകൾ അവരുടെ ഫാക്ടറിയിലെ ആളുകൾ അങ്ങനെ 100 കണക്കിന് ആളുകൾക്ക് ഭക്ഷണം ലഭിച്ചു.എന്തിനേറെ പറയുന്നു വിവിധ ഘട്ടങ്ങളിൽ കാറ്ററിങ് ജോലി ചെയ്യുന്ന ആളുകൾക്ക് വരെ ഭക്ഷണം ലഭിച്ചു. ഇങ്ങനെയുള്ള ആയിരങ്ങൾ ഉണ്ട്. അതിനാൽ ഞാൻ മൊത്തം എത്ര പേർക്ക് ഭക്ഷണം നൽകി എന്ന് എനിക്ക് അറിയില്ല…” എന്ന് അദ്ദേഹം മറുപടി കൊടുത്തു.

ശേഷം അദ്ദേഹം പറഞ്ഞു; ”നിങ്ങൾ എന്തെങ്കിലും വസ്തുക്കൾ വാങ്ങുമ്പോൾ, നിങ്ങൾ നിരവധി ആളുകളുടെ പോക്കറ്റിൽ പണം നിക്ഷേപിക്കുകയും അവർ ചെയ്യുന്ന തൊഴിലുകൾക്ക് മാന്യത നൽകുകയും കൂടി ചെയ്യുന്നു. അവർ ആത്മാഭിമാനത്തോടെ ആ പണം വാങ്ങുന്നു. ഞാൻ ആ വീട് വെച്ചപ്പോൾ എന്റെ പണം പല വ്യക്തികളുടെ പോക്കറ്റിൽ മാന്യതയോടെ എത്തി. എന്നാൽ ഞാൻ ആ വീട് ഉണ്ടാക്കാതെ ആ പണം സൗജന്യമായി ആർക്കെങ്കിലും കൊടുത്താൽ അത് ഭിക്ഷക്കാരന് ഭിക്ഷ നൽകുന്നതിന് സമമാണ്. അത് വാങ്ങുന്നവരുടെ ആത്മാഭിമാനം തകർത്തു കളയും. അതുകൊണ്ട് സുഹൃത്തേ ആരെങ്കിലും വില കൂടിയ വസ്തുക്കൾ വാങ്ങിയാൽ, എന്തിനാ വില കൂടിയ വസ്തുക്കൾ നിങ്ങൾ വാങ്ങിയത്, ആ പണം കൊണ്ട് അനേകരെ സഹായിക്കാമല്ലൊ എന്ന കമന്റ് ഒഴിവാക്കുക…” അദ്ദേഹം പറഞ്ഞു നിർത്തി.


Feedback and suggestions

Related news