ഇറാൻ പൈലറ്റുമാരെ തടവിലാക്കിയെന്ന വാർത്ത തള്ളി ഖത്തർ; ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി സ്ഥിരീകരണം,


16, August, 2026
Updated on 16, August, 2026 7


ഖത്തറിലെ സൈനിക താവളത്തെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തിനിടെ തകർന്നുവീണയുദ്ധവിമാനങ്ങളിൽ നിന്ന് രക്ഷപ്പെട്ട മൂന്ന് ഇറാനിയൻ പൈലറ്റുമാരെ ഖത്തർ സൈന്യം ജീവനോടെപിടികൂടി തടവിലാക്കിയിരിക്കുകയാണെന്ന തെഹ്റാന്റെ വാദം ഖത്തർ ഔദ്യോഗികമായി തള്ളി. ഇറാനിയൻ പൈലറ്റുമാരെ പിടിച്ചുവെച്ചിട്ടില്ലെന്നും, അപകടത്തിൽപ്പെട്ട ഒരു പൈലറ്റിന്റെ മൃതദേഹംമാത്രമാണ് തിരച്ചിൽ സംഘത്തിന് കണ്ടെത്താനായതെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയംവ്യക്തമാക്കി.


കഴിഞ്ഞ മാർച്ച് മാസത്തിൽ നടന്ന വ്യോമാക്രമണത്തിനിടെ ഖത്തർ വ്യോമാതിർത്തി ലംഘിച്ചഇറാനിയൻ വിമാനങ്ങളുമായി ബന്ധപ്പെടാൻ നിരവധി തവണ ശ്രമിച്ചെങ്കിലും മറുപടിയൊന്നുംലഭിച്ചില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി ‘എക്സ്’ (X) പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. അന്താരാഷ്ട്ര വ്യോമ നിയമങ്ങളും പ്രതിരോധ നിബന്ധനകളുംപാലിച്ചാണ് തുടർനടപടികൾ സ്വീകരിച്ചത്. തിരച്ചിലിനൊടുവിൽ കണ്ടെടുത്ത ഒരു പൈലറ്റിന്റെമൃതദേഹം ഇറാന കൈമാറാനുള്ള നടപടികൾ കൈക്കൊണ്ടതായും, എന്നാൽ ഏപ്രിൽ മാസത്തിൽസംയുക്ത പരിശോധനയ്ക്കായി ഇറാന്റെ പ്രതിനിധി സംഘത്തെ ക്ഷണിച്ചിട്ടും അവർപ്രതികരിച്ചില്ലെന്നും ഖത്തർ അറിയിച്ചു.








Feedback and suggestions