17, May, 2026
Updated on 17, May, 2026 33
അബുദാബി : ഹോർമുസ് കടലിടുക്ക് ഒഴിവാക്കാനുള്ള വഴികൾ തേടുന്ന പശ്ചാത്തലത്തിൽ യുഎഇ കിഴക്കൻ തുറമുഖ നഗരമായ ഫുജൈറ വഴിയുള്ള എണ്ണ കയറ്റുമതി ശേഷി ഇരട്ടിയാക്കാൻ ലക്ഷ്യമിട്ട് പുതിയ പൈപ്പ്‌ലൈൻ നിർമാണം വേഗത്തിലാക്കുന്നു.
അബുദാബി നാഷണൽ ഓയിൽ കമ്പനി വെള്ളിയാഴ്ച സംഘടിപ്പിച്ച എക്‌സിക്യൂട്ടീവ് യോഗത്തിൽ, ആഗോള ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ‘വെസ്റ്റ്-ഈസ്റ്റ് പൈപ്പ്‌ലൈൻ’ പദ്ധതിയുടെ നിർമാണം വേഗത്തിലാക്കുമെന്ന് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു.
പൈപ്പ്‌ലൈൻ 2027തോടെ പ്രവർത്തനക്ഷമമാകുമെന്ന് ഗവൺമെന്റിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. കയറ്റുമതി നിയന്ത്രണങ്ങൾ അനുവദിക്കുന്ന സാഹചര്യത്തിൽ, വിപണിയിലെ ആവശ്യങ്ങൾ ഉത്തരവാദിത്തത്തോടെ നിറവേറ്റുന്നതിനും ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുമുള്ള പ്രവർത്തനപരമായ വഴക്കമുള്ള, വിശ്വസനീയവും ഉത്തരവാദിത്തവുമുള്ള ഒരു ആഗോള ഊർജ്ജ ഉൽപ്പാദകരായി നിലകൊള്ളാൻ അഡ്‌നോക്കിന് സാധിക്കുമെന്ന് ഷെയ്ഖ് ഖാലിദ് പറഞ്ഞു.