Fishermen receive iron parts of cargo ship that capsized off the coast of Kochi
9, June, 2025
Updated on 9, June, 2025 20
![]() |
കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിന്റെ ഇരുമ്പ് ഭാഗങ്ങൾ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചു. പറയകടവിലുള്ള കാർത്തികേയനെന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികൾക്കാണ് വലയെറിഞ്ഞപ്പോൾ ഇരുമ്പ് ഭാഗങ്ങൾ ലഭിച്ചത്. ഇവ കപ്പലിന്റെയോ കണ്ടെയ്നറിന്റെയോ ഭാഗങ്ങളാണെന്നാണ് സൂചന.
വീശിയ വല വലിച്ചപ്പോൾ അമിതഭാരമുള്ള വസ്തുവാണെന്ന് മത്സ്യത്തൊഴിലാളികൾ തിരിച്ചറിയുകയും പിന്നീട് റോപ്പ് ഉപയോഗിച്ച് വലിച്ച് ഉയർത്തിയപ്പോഴാണ് അപകടത്തിൽപെട്ട കപ്പലിന്റേ വസ്തുക്കളാകാമെന്ന് തിരിച്ചറിഞ്ഞത്. ഇരുമ്പ് ഭാഗങ്ങളിൽ കുടുങ്ങി വലയടക്കം വലിയ നാശനഷ്ടം മത്സ്യത്തൊഴിലാളികൾക്ക് ഉണ്ടായതായി മത്സ്യത്തൊഴിലാളികൾ ട്വന്റി ഫോറിനോട് പറഞ്ഞു.
കഴിഞ്ഞ 2 ദിവസം മുൻപ് മത്സ്യത്തിനൊപ്പം കശുവണ്ടിയും ഇവർക്ക് ലഭിച്ചിരുന്നു. അതേസമയം, കൊച്ചി തീരത്തെ കപ്പൽ അപകടം മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വലിയ രീതിയിലുള്ള നാശ നഷ്ട്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. കടലിന്റെ അടിത്തട്ടിലേക്ക് മത്സ്യബന്ധനത്തിന് പോകുമ്പോൾ മത്സ്യബന്ധന യാനങ്ങളുടെ വലകൾ പൂർണമായും നശിക്കുന്നതാണ് ഇപ്പോഴുള്ള പ്രധാന പ്രതിസന്ധി. വലിയഴീക്കൽ തീരത്ത് നിന്ന് ഏഴ് നോട്ടിക്കൽ മൈൽ മുതൽ ദൂരത്തേക്ക് പോകുമ്പോൾ കടലിന്റെ അടിത്തട്ടിൽ കപ്പലിന്റെ അവശിഷ്ടങ്ങൾ ഒഴുകിനടക്കുന്നുണ്ടെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. അതുകൊണ്ട് തന്നെ ഈ ഭാഗത്ത് മീൻ പിടിക്കാനായി സാധിക്കുന്നില്ലെന്നാണ് മത്സ്യബന്ധന തൊഴിലാളികൾ പറയുന്നത്.