ഡൽഹിയിൽ ഉഷ്ണ തരംഗത്തിന് സാധ്യത; വരും ദിവസങ്ങളിൽ താപനില 44 ഡിഗ്രി സെൽഷ്യസ്

Delhi braces for intense heat, temperature likely to hit 44 degrees in coming week
9, June, 2025
Updated on 9, June, 2025 12

Delhi braces for intense heat, temperature likely to hit 44 degrees in coming week

രാജ്യ തലസ്ഥാനത്ത് ഉഷ്ണ തരംഗത്തിന് സാധ്യത. വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില 44 ഡിഗ്രി സെൽഷ്യസ് ആയി ഉയരും. ഡൽഹിയിൽ അടുത്ത നാല് ദിവസത്തേക്ക് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ചൂടുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾക്കെതിരെ മുൻകരുതലുകൾ എടുക്കണമെന്ന് താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വരുന്ന വ്യാഴാഴ്ച മുതൽ ഇടിയോടുകൂടിയ മഴയുണ്ടാകുമെന്ന് ഐഎംഡി അറിയിച്ചു. ഇത് താപനില കുറയ്ക്കുകയും നിലവിലുള്ള ഉഷ്ണതരംഗം പോലുള്ള അവസ്ഥകളിൽ നിന്ന് ഒരു ഇടവേള നൽകാനും സാധ്യതയുണ്ട്. അതേസമയം, ഡൽഹിയിൽ ഞായറാഴ്ച 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ പരമാവധി താപനില രേഖപ്പെടുത്തി, ഈ ജൂണിൽ ആദ്യത്തേതാണ് ഇത്.




Feedback and suggestions

Related news