5, January, 2026
Updated on 5, January, 2026 24
വാഷിംഗ്ടണ്‍: വെനസ്വേലിയക്ക് നേര്‍ക്ക് നടത്തിയ ഓപ്പറേഷന്‍ പലരാജ്യങ്ങള്‍ക്കുമുള്ള മുന്നറിയിപ്പെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ അടുത്ത ലക്ഷ്യം കൊളംബിയ എന്ന സൂചടനയും ട്രംപ് നല്കി. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഉടന്‍ തന്നെ അമേരിക്കയുടെ നടപടി നേരിടേണ്ടി വരുമെന്നും ട്രംപ് സൂചിപ്പിച്ചു.
കൊളംബിയയുടെ അവസ്ഥ വളരെ പരിതാപകരമാണ്.. കൊക്കെയ്ന്‍ നിര്‍മ്മിച്ച് അമേരിക്കയ്ക്ക് വില്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു രോഗിയാണ് അതിനെ ഭരിക്കുന്നത്. അദ്ദേഹം അത് അധികകാലം ചെയ്യാന്‍ പോകുന്നില്ലെന്നും ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ ട്രംപിന്റെ പരാമര്‍ശം കൊളംബിയന്‍ പ്രസിഡന്റ് നിരാകരിച്ചു. 50 വര്‍ഷത്തിലേറെയായി മയക്കുമരുന്ന് കടത്ത് സംബന്ധിച്ച ജുഡീഷ്യല്‍ ഫയലുകളില്‍ തന്റെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു. കൊളംബിയയിലെ സായുധ പോരാട്ടത്തില്‍ നിന്നും പിന്നീട് സമാധാനത്തിനായുള്ള ജനങ്ങളുടെ പോരാട്ടത്തില്‍ നിന്നും ഉയര്‍ന്നുവന്ന ഒരു ലാറ്റിന്‍ അമേരിക്കന്‍ പ്രസിഡന്റിനെ നിങ്ങള്‍ ഭീഷണിപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെനിസ്വേലയ്‌ക്കെതിേ സ്വീകരിച്ചതുപോലെ ക്യൂബയെ നേരിടാന്‍ യുഎസിന് സമാനമായ പദ്ധതിയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വെനിസ്വേല കാരണം മാത്രമാണ് ക്യൂബ നിലനിന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇനി അവര്‍ എങ്ങനെ പിടിച്ചുനില്‍ക്കുമെന്ന് എനിക്കറിയില്ല. ക്യൂബയ്ക്ക് ഇപ്പോള്‍ വരുമാനമില്ല. അവര്‍ക്ക് അവരുടെ മുഴുവന്‍ വരുമാനവും വെനിസ്വേലയില്‍ നിന്നാണ് ലഭിച്ചിരുന്നത്.ഇനി അവര്‍ക്കഒന്നും ലഭിക്കുന്നില്ല. ക്യൂബ അക്ഷരാര്‍ത്ഥത്തില്‍ വീഴാന്‍ തയ്യാറാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു