പരിശുദ്ധ ബസേലിയോസ് ഔ​ഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ ചരമ കനക ജൂബിലി സ്മൃതിസന്ധ്യ ലോ​ഗോ പ്രകാശനം ചെയ്തു


1, December, 2025
Updated on 1, December, 2025 16


കോട്ടയം : മലങ്കരസഭയുടെ പ്രധാനമേലധ്യക്ഷനും, സുറിയാനി പണ്ഡിതനുമായിരുന്ന പരിശുദ്ധ ബസേലിയോസ് ഔ​ഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ ചരമ കനക ജൂബിലിയുടെ ഭാ​ഗമായി സംഘടിപ്പിക്കുന്ന സ്മൃതിസന്ധ്യയുടെ ലോ​ഗോ സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു. സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന ചടങ്ങിൽ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ‍‍‍ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി‍ വർ​ഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ എന്നിവർ പങ്കെടുത്തു.


നാളെ (ബുധനാഴ്ച്ച ) വൈകീട്ട് 5 മണിക്ക് സഭാ ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന സ്മൃതിസന്ധ്യ പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ചടങ്ങിന് മുന്നോടിയായി അരമന ചാപ്പലിൽ സുറിയാനി ഭാഷയിൽ സന്ധ്യാനമസ്ക്കാരം. തുടർന്ന് നടക്കുന്ന സ്മ‍ൃതി സന്ധ്യയിൽ കൽദായ സുറിയാനി സഭാധ്യക്ഷൻ അഭിവന്ദ്യ മാർ ഔ​ഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്താ, ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ തോമസ് തറയിൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. പരിശുദ്ധ ഔ​ഗേൻ ബാവാ സഭയ്ക്കും സമൂഹത്തിനും സുറിയാനി ഭാഷാ സാഹിത്യത്തിനും നൽകിയ സംഭാവനകളെക്കുറിച്ച് മലങ്കര മൽപ്പാൻ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്ക്കോപ്പാ, ഫാ.ഡോ.ജേക്കബ് കുര്യൻ, ഫാ.ഡോ.ബേബി വർ​ഗീസ്, ഫാ.ഡോ.എം.ഒ.ജോൺ എന്നിവർ പ്രബന്ധാവതരണം നടത്തും. സ്മൃതിമൊഴിയിൽ വൈദിക ട്രസ്റ്റി ഫാ.ഡോ തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി‍ വർ​ഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ എന്നിവർ സംസാരിക്കും. കോട്ടയം ഓർത്തഡോക്സ് വൈ​ദിക സെമിനാരി, വടവാതൂർ അപ്പോസ്തോലിക് സെമിനാരി എന്നിവിടങ്ങളിലെ വൈദിക വിദ്യാർത്ഥികൾ സുറിയാനി ​ഗീതങ്ങൾ ആലപിക്കും. ഔ​ഗേൻബാവാ ചരമ കനക ജൂബിലിയുടെ ഭാ​ഗമായി പുറത്തിറക്കുന്ന ഡോക്യുമെന്ററി, സ്മൃതി​ഗീതം എന്നിവ ചടങ്ങിൽ പ്രകാശനം ചെയ്യും. എം.ജി.സർവകലാശാലയിൽ നിന്ന് സുറിയാനി ഭാഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിക്ക് പരിശുദ്ധ ഔ​ഗേൻ ബാവായുടെ നാമത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന പുരസ്ക്കാരം പരിശുദ്ധ കാതോലിക്കാ ബാവാ സമ്മാനിക്കുമെന്ന് അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ അറിയിച്ചു.




Feedback and suggestions