30, October, 2025
Updated on 30, October, 2025 23
കോട്ടയം:
മധ്യ കേരളത്തിൽ കോട്ടയം ജില്ല മാത്രം 4 ജില്ലകൾക്ക് നടുവിൽ ആണ്. സംസ്ഥാന അതിർത്തിയായി മറ്റു സംസ്ഥാനമോ സമുദ്രമോ സ്പർശിക്കുന്നുമില്ല. ഈ പ്രത്യകത മറ്റൊരു ജില്ലക്കും ഇല്ല. അതു കൊണ്ട് കൂടിയാണ് പരമാവധി ജനങ്ങൾക്ക് പരമാവധി സൗകര്യപ്രദമായ കേന്ദ്ര നിബന്ധനകൾ പ്രകാരമുള്ള എറണാകുളം ജില്ലയുടെ അതിർത്തിയിൽ മുവാറ്റുപുഴയാറിൻ കരയിൽ പിറവം റോഡ് റയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന കോട്ടയം മേവെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി പൂട്ടിക്കിടക്കുന്ന 700 ഏക്കർ സ്ഥലത്ത് "All India Institute of Medical Sciences" (എയിംസ്) സ്ഥാപിക്കണം എന്ന ന്യായ യുക്തമായ പൊതു ജനാഭിപ്രായം ഉയർന്നു വന്നത്. എന്നാൽ സ്ഥാപിത താല്പര്യങ്ങളും അഴിമതിയും ലക്ഷ്യം വച്ച് സംസ്ഥാന സർക്കാർ അതിന് തടസ്സം നിൽക്കുകയാണ്. കളവായ ഏതാനും മുടന്തൻ ന്യായങ്ങളാണ് ചില മന്ത്രിമാർ എയിംസ് മേവെള്ളൂരിനെതിരെ നിയമസഭയിൽ അവതരിപ്പിച്ചു തെറ്റിദ്ധരിപ്പിച്ചത്. അവകാശ ലംഘനവും കോടതിയലക്ഷ്യവും ഉണ്ടാകാവുന്ന നടപടിയാണിത്.
HCK WP(C)23001/2024 - PIL. മേവെള്ളൂരിൽ
അടിസ്ഥാന സൗകര്യങ്ങൾ എല്ലാം നിലവിൽ ഉള്ളതു കൊണ്ട് പ്രൊജക്റ്റ് ചെലവിൽ കോടികളുടെ കുറവ് ഉണ്ടാകുമെന്ന് ഡാനിയേൽ .എം.കെ. പ്രസ്താവിച്ചു.