80% ആളുകളും അർബുദത്തിന്റെ ഈ ലക്ഷണങ്ങളെ അവഗണിക്കുന്നു'; മുന്നറിയിപ്പുമായി ഡോക്ടർ


29, October, 2025
Updated on 29, October, 2025 16


ആരോഗ്യപരമായ എന്ത് പ്രശ്നമുണ്ടെങ്കിലും ശരീരം പലപ്പോഴും സൂക്ഷ്മമായ സൂചനകൾ നൽകാറുണ്ട്. ക്ഷീണം, വിശപ്പിലുണ്ടാകുന്ന മാറ്റങ്ങൾ, വിട്ടുമാറാത്ത അസ്വസ്ഥതകൾ എന്നിവയെല്ലാം സമ്മർദ്ദത്തിൻ്റെയോ പ്രായമാകുന്നതിൻ്റെയോ ഭാഗമായി പലരും തള്ളിക്കളയാറാണ് പതിവ്. എന്നാൽ, സാധാരണമായി തോന്നുന്ന ഈ ലക്ഷണങ്ങളിൽ ചിലത് കൂടുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാകാമെന്ന് പറയുകയാണ് ഓങ്കോളജിസ്റ്റ് ഡോ. അഞ്ചൽ അഗർവാൾ. 80 ശതമാനം കാൻസർ രോഗികളും ഈ പ്രാരംഭ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകുന്നുവെന്നും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.


മിക്ക ആളുകളും കരുതുന്നത് കാൻസർ മുന്നറിയിപ്പില്ലാതെയാണ് വരുന്നത് എന്നാണ്. എന്നാൽ സത്യം അതല്ല. 80 ശതമാനം കാൻസർ രോഗികൾക്കും പ്രാരംഭ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. അവ വളരെ സാധാരണമായതിനാൽ അവർ ഗൗരവമായി എടുത്തില്ല. പ്രാരംഭ ലക്ഷണങ്ങൾ പലപ്പോഴും നിസ്സാരമായി തോന്നിയേക്കാം. എന്നാൽ, ശരീരത്തെ ശ്രദ്ധിക്കുകയും ഈ സൂചനകളോട് പ്രതികരിക്കുകയും ചെയ്യുന്നത് നിർണായകമായ മാറ്റമുണ്ടാക്കാൻ സഹായിക്കുമെന്നും ഡോക്ടർ പറയുന്നു.


*ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാം...*


*# എത്ര വിശ്രമിച്ചാലും മാറാത്ത ക്ഷീണം.*


*# പ്രത്യേക കാരണമില്ലെങ്കിലും ശരീരത്തിലെ ഏതെങ്കിലും ഭാഗത്തുണ്ടാകുന്ന വിട്ടുമാറാത്ത വേദന.*


*# ചർമത്തിലോ മറുകുകളിലോ ഉണ്ടാകുന്ന മാറ്റങ്ങൾ. പുതിയ വളർച്ച, രക്തസ്രാവം, നിറംമാറ്റം എന്നിവയേയും ശ്രദ്ധിക്കണം.*


*# കാരണമില്ലാതെ ശരീരഭാരം കുറയുന്നത്.*


*# വിശപ്പിലുണ്ടാകുന്ന മാറ്റം.*


 വിട്ടുമാറാത്ത ചുമ.*




Feedback and suggestions