13, October, 2025
Updated on 13, October, 2025 55
2023 ഒക്ടോബർ ഏഴാം തീയതി ഇസ്രായേലിലേക്ക് ഹമാസിന്റെ നേതൃത്വത്തിൽ നടന്ന സായുധകടന്നു കയറ്റവും അവിടെ നടത്തിയ കൊലപാതകങ്ങളും സംബന്ധിച്ച് കണ്ണൂർ ചെമ്പേരിയിൽ ബി.ജെ. പി യുടെ ശ്രദ്ധാജ്ഞലിയും വിശദീകരണവും.
ഹമാസ് ആക്രമണത്തിൽ പിഞ്ചു കുട്ടികളെ അടക്കം 1200 ഓളം പേരെ വധിച്ചതും ബലാത്സംഗം ചെയ്തു കൊന്ന യുവതിയെ നഗ്നയാക്കി റോഡിലൂടെ വാഹനത്തിൽ പരേഡ് നടത്തിയതും നിരവധി പേരെ തീവ്രവാദികളുടെ തടവറയിൽ ബന്ദികളാക്കിയതും ശ്രദ്ധാഞ്ജലി അപഗ്രഥിക്കുന്നു .
ഇസ്രയേൽ - ഹമാസ് യുദ്ധത്തിന് തുടക്കം കുറിച്ച മതതീവ്രവാദി ആക്രമത്തെ അപലപിക്കുന്നതിന് പകരം ഹമാസിന് ജയ് വിളിക്കുന്ന എൽഡിഎഫ് - യുഡിഎഫ് മുന്നണികളുടെ പ്രീണന രാഷ്ട്രീയം കേരളത്തെ കാർന്നു തിന്നുന്നു . നൈജീരിയയിലും കോംഗോയിലും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലും മാത്രമല്ല, ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ പള്ളിയിൽ നടത്തിയ തീവ്രവാദ ആക്രമണത്തെ അടക്കം ലോകമാസകലം ഇന്ന് നടക്കുന്ന മത തീവ്രവാദ ആക്രമണങ്ങളെ അപലപിക്കാൻ കോൺഗ്രസുകാരോ കമ്മ്യൂണിസ്റ്റുകാരോ തയ്യാറാവുന്നില്ല . എല്ലാ ജനാധിപത്യ വിശ്വാസികളെയും തിങ്കളാഴ്ച ചെമ്പേരിയിൽ നടക്കുന്ന യോഗത്തിലേക്ക് ബി ജെ പി ഭാരവാഹികൾ ക്ഷണിച്ചു.